BREAKING NEWS

ചെന്നൈ മക്കളുടെ പരാതി ചേട്ടൻ അങ്ങട് തീർത്തു കൊടുത്തിട്ടുണ്ടേ… സഞ്ജുവിന്റെ 48, ബ്രെവിസിന്റെ 41, ആയുഷിന്റെ 38… നൂറിന്റെ മൂന്ന് വിക്കറ്റ്!! കന്നി ജയം കൊതിച്ചിറങ്ങിയ കൊൽക്കത്തയെ 32 റൺസിന് തകർത്ത് ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയം, വീണ്ടും നനഞ്ഞ പടക്കമായി നായകൻ ​ഗെയ്ക്വാദ്

· · 1 min read
Share: Copied!

ചെന്നൈ: ഒന്നോ, രണ്ടോ, അല്ലെങ്കിൽ മൂന്നോ തവണ തോറ്റുവെന്നു കരുതി പൊങ്കാല ഇടാൻ നോക്കണ്ട, ഡ​ഗൗട്ടിലിൽ നിന്ന് ലോകകപ്പ് ഹീറോയിലേക്കെത്തിയ സ‍ഞ്ജുവിന്റെ ടീമാണ്… കന്നി ജയം കൊതിച്ചിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 32 റൺസിന്റെ മിന്നും ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ രണ്ടാം ജയം. ചെന്നൈ മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെയായുള്ളു.

നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ നൂർ അഹമ്മദാണ് മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കിയത്. നൂർ തന്നെയാണ് കളിയിലെ താരം. കൊൽക്കത്ത നിരയിൽ രമൻദീപ് സിങ് 35 റൺസും റോവ്മാൻ പവൽ 31 റൺസും അജിങ്ക്യാ രഹാനെ 28 റൺസും അൻക്രിഷ് രഘുവൻഷി 27 റൺസും സുനിൽ നരെയ്ൻ 24 റൺസും നേടി.

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 32 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 48 റൺസ് നേടിയ സഞ്ജു സാംസൺ തന്നെയാണ് ഇത്തവണയും ചെന്നൈയുടെ ടോപ് സ്‌കോറർ.

ആയുഷ് മാത്രേ 17 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളൂം അടക്കം 38 റൺസ് നേടി. ഡെവാൾഡ് ബ്രെവിസ് 29 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 41 റൺസ് നേടി. സർഫറാസ് ഖാൻ 23 റൺസും ദുബൈ പുറത്താകാതെ 13 റൺസും നേടി. അതേസമയം ഇത്തവണയും ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്വാദ്. ആറു ബോളിൽ 7 റൺസ് മാത്രമേ താരത്തിനെടുക്കുവാനായുള്ളു.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026