BREAKING NEWS

“അവള്‍ ധൈര്യമുള്ളവളാണെന്നാണ് കരുതിയത്”, എനിക്ക് തെറ്റുപ്പറ്റിപ്പോയി, ഇറ്റലിയോട് ഇനി പഴയപടി ആയിരിക്കില്ല’, മെലോണിക്കെതിരെ ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടണ്‍: മാര്‍പ്പാപ്പക്കെതിരായ പരാമര്‍ശത്തില്‍ യുഎസിന് പിന്തുണ പ്രഖ്യാപിക്കാത്തതിനെ ചൊല്ലി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെലോണി ധൈര്യമുള്ളവളെന്നാണ് ആദ്യം കരുതിയതെന്നും അക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത രാജ്യങ്ങളുമായി മുന്‍പുണ്ടായിരുന്ന ബന്ധം തുടരുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. കൊറിയര്‍ ഡെല്ല സെറ എന്ന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

‘ഇറാന്‍ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കാതിരുന്ന രാജ്യങ്ങളുണ്ട്. തങ്ങളുടെ നീക്കങ്ങളെ വിമര്‍ശിച്ചവരുണ്ട്. അവരുമായുള്ള ബന്ധം മുന്‍പുണ്ടായിരുന്നത് പോലെ നിലനിര്‍ത്താന്‍ ഉദ്ദേശ്യമില്ല. ഇറ്റലിയടക്കമുള്ള രാജ്യങ്ങളോട് ഇനി പഴയപടി ആയിരിക്കില്ല’. ട്രംപ് പറഞ്ഞു. മാര്‍പ്പാപ്പക്കെതിരായ ട്രംപിന്റെ പരാമര്‍ശത്തെ മെലോണി നേരത്തെ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ കടന്നാക്രമണത്തില്‍ മെലോണി ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.

പശ്ചിമേഷ്യന്‍ യുദ്ധം ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രയാസപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ട്രംപിനോട് മുഖംതിരിയുന്നത് ഇറ്റലിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഭൗമരാഷ്ട്ര വിദഗ്ധര്‍. റഫണ്ടര്‍ പ്രതിസന്ധിക്ക് പിന്നാലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന രാജ്യത്തിലും മെലോണിക്കും ട്രംപിന്റെ ആക്രമണങ്ങള്‍ ഗുണം ചെയ്യുമെന്നും നിരീക്ഷണമുണ്ട്. ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ട്രംപെന്നും നിലവിലെ സാഹചര്യം ദൈവനിയോഗമാണെന്നും യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ അഫേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപനത്തിലെ പ്രൊഫസര്‍ നഥാലി ടോചി പ്രതികരിച്ചു.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026