BREAKING NEWS

‘സമൂഹത്തിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; ‘ജനനായകൻ’ സിനിമാ സംവിധായകനെയും നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം’: പരാതി നൽകി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി

· · 1 min read
Share: Copied!

ചെന്നൈ: നടൻ വിജയ്ക്കും ‘ജനനായകൻ’ ചിത്രത്തിനുമെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി. ചിത്രം മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്ദുൾ റഹിം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. നടനേയും സംവിധായകനേയും നിർമാതാവിനേയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

‘ജോസഫ് വിജയ് നായകനായ ജനനായകൻ എന്ന ചിത്രത്തിന്റെ ഒരു ട്രെയ്‌ലർ കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ, മുസ്ലിം വ്യക്തി ഗ്രാമത്തിലെ ആഘോഷത്തിനിടെ പൊതുസ്ഥലത്ത് ബോംബ് വെക്കുന്നതായി കാണിക്കുന്നുണ്ട്. തുപ്പാക്കി, ബീസ്റ്റ് പോലുള്ള ചിത്രങ്ങളിൽ ജോസഫ് വിജയ് മുസ്ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും, ജോസഫ് വിജയ്‌യും നിർമാതാവും സംവിധായകനും ചേർന്ന് സമൂഹത്തിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നത്. അതിനാൽ നടൻ ജോസഫ് വിജയ്, സംവിധായകൻ എച്ച്. വിനോദ്, കെ.വി.എൻ. പ്രൊഡക്ഷൻസ് ഉടമ എന്നിവരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് അഭ്യർഥിക്കുന്നു’, എന്നാണ് ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലെ ഉള്ളടക്കം.

‘ജനനായകൻ’ ചോർന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വലിയ വിവാദം നടക്കുകയാണ്. ചിത്രത്തിന്റെ ഹൈ- ക്വാളിറ്റി പ്രിന്റാണ് പൈറസി വെബ്‌സൈറ്റുകൾ വഴി പ്രചരിക്കുന്നത്. ചോർച്ചയിൽ വിമർശനവുമായി സിനിമാ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി.

ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ‘ജനനായകൻ’, സെൻസർ ബോർഡിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലറിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

പാക്കിസ്ഥാന്റെ മേശയ്ക്കു ചുറ്റും തലപുകയും ചർച്ചകളിൽ യുഎസും ഇറാനും; ‘അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന്‘ അരാഘ്ചി; ‘ചതിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന്‘ ജെ.ഡി വാൻസ്

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026