അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. അതേസമയം മൂന്നു ബോൾ നേരിട്ട ഓപ്പണർ അഭിഷേക് ശർമ, മൂന്നാം ബോളിൽ റൺസൊന്നുമെടുക്കാതെ പുറത്തായി. ഈ ലോകകപ്പിൽ നാലുതവണ കളത്തിലിറങ്ങിയെങ്കിലും മൂന്നുതവണയും ഡക്കേൽ പുറത്താവുകയായിരുന്നു. ആര്യൻ ദത്ത് എറിഞ്ഞ മൂന്നാം ബോളിൽ അഭിഷേകിന്റെ കുറ്റി തെറിക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.
സഞ്ജു സാംസൺ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്‌സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തി. കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.
ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചകർവർത്തി.
നെതർലൻഡ്‌സ്: മൈക്കൽ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), സാക്ക് ലയൺ-കാഷെറ്റ്, റോലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കെയ്ൽ ക്ലീൻ, നോഹ ക്രോസ്.
ഇതിനോടകം തന്നെ സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരമാണ് കളിക്കുന്നത്. അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരേയും പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്.
















































