BREAKING NEWS

ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനോട് ഏറ്റുമുട്ടും, ഫൈനൽ ഞായറാഴ്ച!! സെമിയിൽ ശ്രീലങ്കയെ തകർത്തത് എട്ട് വിക്കറ്റിന്, മലയാളി താരം ആരോണിന് മൂന്നാം ഫിഫ്റ്റി 58*

· · 1 min read
Share: Copied!

ദുബായ്: ഏഷ്യാക്കപ്പിൽ മറ്റൊരു ഫൈനൽ കൂടി. അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. സെമിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കയറിയപ്പോൾ മറുസൈഡിൽ പാക്കിസ്ഥാൻ, ബംഗ്ലദേശിനെ വീഴ്ത്തിയതും എട്ടു വിക്കറ്റിന്. ഞായറാഴ്ചയാണ് ഫൈനൽ.

അതേസമയം സെമിയിൽ ശ്രീലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. മഴയെ തുടർന്ന് മത്സരം 20 വീതം ഓവറാക്കി ചുരുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചുറി നേടിയ വിഹാൻ മൽഹോത്ര (45 പന്തിൽ 61*), മലയാളി താരം ആരോൺ ജോർജ് (49 പന്തിൽ 58*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ആയുഷ് മാത്രെ (7), വൈഭവ് സൂര്യവംശി (9) എന്നിവർ തുടക്കത്തിലെ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ആരോണും വിഹാനും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഇരുവരും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ ആരോണിന്റെ മൂന്നാം അർധസെഞ്ചുറിയാണിത്.

ആദ്യം ബാറ്റു ചെയ്തു ശ്രീലങ്ക, എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തു. 42 റൺസെടുത്ത ചാമിക ഹീനതിഗലയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ വിമത് ദിനസാര 32 റൺസും സേത്മിക സെനെവിരത്നെ 30 റൺസുമെടുത്തു. ഇന്ത്യയ്ക്കായി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കിഷൻ കുമാർ സിങ്, ദീപേഷ് ദേവേന്ദ്രൻ, ഖിലൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടർന്ന് ഔട്ട്ഫീൽഡ് ഉണങ്ങാതിരുന്നതിനാൽ അഞ്ച് മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതോടെ മത്സരം ഇരു ടീമുകൾക്കും 20 ഓവർ വീതമാക്കി ചുരുക്കി. അതേസമയം രണ്ടാം സെമിയും മഴയെ തുടർന്ന് 27 വീതം ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ മറികടക്കുകയായിരുന്നു.

ശബരിമല സ്വർണം പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിന്, സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനി, സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചു!! കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്ക്, ഗോവർധൻ സ്വർണം സൂക്ഷിച്ചത് അയ്യപ്പന്റെ സ്വർണമെന്ന ബോധ്യത്തോടെ, ഗോവർധനും പങ്കജ് ഭണ്ഡാരിയും അറസ്റ്റിൽ

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026