തിരുവനന്തപുരം: കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഎമ്മിൽ അടിപിടി. കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ള ഒരുവിഭാഗം ജില്ലാ കമ്മിറ്റി അംഗം എസ്പി ദീപക്കിനെ ഉയർത്തി ക്കാട്ടുമ്പോൾ ജില്ലാ കമ്മിറ്റി അംഗമായ ആർപി ശിവജിയെ മേയറാക്കാനാണ് മറുപക്ഷത്തിന്റെ നീക്കം.
എന്നാൽ നോമിനേഷൻ കൊടുത്ത ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.101 സ്ഥാനാർഥികളും മേയറാകാൻ യോഗ്യതയുള്ളവരാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ വി ശിവൻകുട്ടി പറഞ്ഞു. . ചിലയാളുകളെ അനൗദ്യോഗികമായി മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അങ്ങനെ അവതരിപ്പിക്കുന്നത് തെറ്റാണ് എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ആരെ മേയർ ആക്കണമെന്നതിൽ സിപിഎം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


















































