BREAKING NEWS

സിപിഎമ്മിൽ മേയർ സ്ഥാനാർഥിക്കായി തലസ്ഥാനത്ത് തല്ലുപിടിത്തം!! എസ്പി ദീപക്കിനെ ഉയർത്തിക്കാടി കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവർ, വേണ്ട ആർപി ശിവജി മതിയെന്ന് മറുപക്ഷം… തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടുന്ന പാരമ്പര്യം പാർട്ടിക്കില്ല- മന്ത്രി വി ശിവൻകുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഎമ്മിൽ അടിപിടി. കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ള ഒരുവിഭാ​ഗം ജില്ലാ കമ്മിറ്റി അംഗം എസ്പി ദീപക്കിനെ ഉയർത്തി ക്കാട്ടുമ്പോൾ ജില്ലാ കമ്മിറ്റി അംഗമായ ആർപി ശിവജിയെ മേയറാക്കാനാണ് മറുപക്ഷത്തിന്റെ നീക്കം.

എന്നാൽ നോമിനേഷൻ കൊടുത്ത ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.101 സ്ഥാനാർഥികളും മേയറാകാൻ യോഗ്യതയുള്ളവരാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ വി ശിവൻകുട്ടി പറഞ്ഞു. . ചിലയാളുകളെ അനൗദ്യോഗികമായി മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അങ്ങനെ അവതരിപ്പിക്കുന്നത് തെറ്റാണ് എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ആരെ മേയർ ആക്കണമെന്നതിൽ സിപിഎം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026