കൊച്ചി: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ താൻ നൽകിയ പരാതിയിൽ പോലീസ് സംവിധാനം വേണ്ടവിധം ഉണർന്ന് പ്രവർത്തിച്ചെന്നും അതിൽ അഭിമാനമുണ്ടെന്നും വനിതാ സിപിഐഎം നേതാവ് കെജെ ഷൈൻ. തനിക്കു കിട്ടിയ എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി.
‘കോൺഗ്രസ് സംസ്‌കാരം നില നിൽക്കണം. എങ്കിലേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവർക്ക് പ്രവർത്തിക്കാനാവൂ. സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴക്കപ്പെടേണ്ടതല്ല, നെഹ്റുവിന്റെ, ഒരച്ഛൻ മകൾക്ക് അയച്ച കത്തിൽ സംസ്‌കാരം എന്തെന്ന് പറയുന്നുണ്ടെന്നും അതെല്ലാവരും വായിക്കണമെന്നും ഷൈൻ പറഞ്ഞു.
അതേസമയം പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണനും കുടുംബത്തിനും എതിരായ സൈബർ ആക്രമണത്തിലും കെ ജെ ഷൈൻ പ്രതികരിച്ചു. സ്ത്രീയെയും പുരുഷനെയും ഏതൊരു മനുഷ്യനെയും മോശം ആയി ചിത്രീകരിക്കാൻ പാടില്ലെന്നും ഏത് രാഷ്ട്രീയ പാർട്ടിയായാലും അത് ചെയ്യാൻ പാടില്ലെന്നും കെജെ ഷൈൻ പറഞ്ഞു.