BREAKING NEWS

ഗാസയിൽ മനുഷത്വ രഹിത കൂട്ടക്കൂരുതി!! ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി അനുമതി കാത്ത് 6,000 ട്രക്കുകൾ, ഇനിയൊരു കുടുംബത്തിനുപോലും പലായനം താങ്ങാനാവില്ല, ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സ്ഥലം പോലും സ്ഥലമില്ല- യുഎൻആർഡബ്ല്യു വക്താവ്, ഹമാസ് ഉന്നത സൈനിക കമാൻഡറെ വധിച്ചതായി ഐഡിഎഫ്

· · 1 min read
Share: Copied!

ഗാസ: ​ഗാസയിൽ പട്ടിണിയും കൊടിയ ദാരിദ്രവും കൊണ്ട് സാധാരണക്കാർക്കു മുൻപിൽ മരണം പടിവാതിൽക്കൽ നിൽക്കുമ്പോഴും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഹമാസിന്റെ ഉന്നത സൈനിക കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അൽഖിർ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിച്ചത്.

ഗാസയിലെ തങ്ങളുടെ 90 ശതമാനം സൗകര്യങ്ങളും നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻആർഡബ്ല്യു വക്താവ് അദ്‌നാൻ അബു ഹസ്‌ന പറഞ്ഞു. 300ലധികം ഇസ്രയേൽ ആക്രമണത്തിന് ശേഷമാണ് സൗകര്യങ്ങൾക്ക് ഇത്രയധികം കേടുപാടുകൾ സംഭവിച്ചതെന്നും യുഎൻആർഡബ്ല്യു കൂട്ടിച്ചേർത്തു.

അതേപോലെ ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളുമായി ഗാസയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതിക്കായി 6,000 ട്രക്കുകളാണ് കാത്ത് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ഒരു കുടുംബത്തിനും ഇനിയൊരു പലായനം താങ്ങാൻ സാധിക്കില്ലെന്നും ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സ്ഥലം പോലും ഗാസയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഗാസയിൽ ഇന്നലെ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ 36 പേരാണ് കൊല്ലപ്പെട്ടത്. 146 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. 147 കുട്ടികൾ ഉൾപ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 440 ആയി. കൂടാതെ ഗാസ നഗരത്തിൽ നിന്ന് ഏകദേശം 480,000 പേർ പലായനം ചെയ്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ജനങ്ങളെ കബളിപ്പിക്കാൻ മുഖ്യമന്ത്രി മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണ്, പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കപടഭക്തി, പ്രചരണ ബോർഡിൽ നിറഞ്ഞുനിൽക്കുന്നത് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും, രൂക്ഷവിമർശനവുമായി വി ഡി സതീശൻ

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026