തൊടുപുഴ (ഇടുക്കി): കാഞ്ചിയാറിൽ ഒൻപതാംക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രക്ഷിതാക്കൾ കഴിഞ്ഞ ദിവസം കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫോണിന്റെ അമിത ഉപയോഗത്തെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. പിന്നീട് മാതാപിതാക്കൾ ജോലിക്കു പോവുകയും ചെയ്തു. തുടർന്ന് ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
അയൽവാസികൾ വന്ന് നോക്കുമ്പോൾ അടുക്കളയുടെ ഭാഗത്തായി തൂങ്ങിമരിച്ച നിലയിലായി കുട്ടിയെ കണ്ടെത്തിയത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.