BREAKING NEWS

ഇന്നലെ ആക്രമിച്ച തേനീച്ചകളെ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ കലക്ടറേറ്റിൽ അടിയന്തര യോ​ഗം, യോ​ഗത്തിനെത്തിയവരെ അറഞ്ചം പുറഞ്ചംകുത്തി തേനീച്ചകൾ, 79 പേർ ആശുപത്രിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. തേനീച്ചകളുടെ കുത്തേറ്റ് 79 പേർ ആശുപത്രിയിൽ. ഇന്നലെ കലക്ടറേറ്റിലുണ്ടായ തേനീച്ച ആക്രമണം ചർച്ച ചെയ്യാൻ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും തേനീച്ചകൾ ആക്രമണം നടത്തിയത്. ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടിൽനിന്നു തന്നെയാണ് രാവിലെ തേനീച്ചകൾ പുറത്തെത്തി കലക്ടറേറ്റിലേക്കു എത്തിയവരെ കുത്തിയത്. വലിയ മൂന്ന് കൂടുകളും ആറ് ചെറിയ തേനീച്ച കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുള്ളത്. വനംവകുപ്പിന്റെ ഉൾപ്പെടെ സഹായത്തോടെ കൂടുകൾ പൂർണമായി ഇവിടെ നിന്ന് നീക്കം ചെയ്യുന്ന കാര്യം ചർച്ച ചെയ്യനാണ് യോ​ഗം വിളിച്ചത്.

22 കാരനെ എടുത്തിട്ടലക്കി 43 കാരൻ, പരിശീലനത്തിനിടെ അശ്വിനെ നോക്കുകുത്തിയാക്കി പതിരാനയ്ക്കെതിരെ ധോണിയുടെ വക ഒരു കൂറ്റൻ സിക്സർ- വീഡിയോ

ഇന്നലെ ബോംബ് ഭീഷണിയെത്തുടർന്നു പരിശോധന നടത്തുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകി ജീവനക്കാർക്കും ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമടക്കം ഇരുനൂറിലേറെ പേർക്ക് കുത്തേറ്റത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. തേനീച്ച ആക്രമണം രൂക്ഷമായതോടെ കലക്ടർ, സബ് കലക്ടർ ഒ.വി. ആൽഫ്രഡ്, എഡിഎം ബീന പി. ആനന്ദ് എന്നിവരുടെ വാഹനങ്ങളിൽ ജീവനക്കാരെ കലക്ടറേറ്റിനു പുറത്തെത്തിച്ചു. വളപ്പിലുണ്ടായിരുന്ന കെഎസ്ആർടിസി ബസുകളും ഇതിനായി ഉപയോഗിച്ചു.

അജീഷ് നാട്ടിലെത്തിയത് ഒരു വര്‍ഷം മുന്‍പ്, പിന്നാലെ കാന്‍സര്‍..!!!! കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു; പിന്നാലെ ആത്മഹത്യ ചെയ്ത് മാതാപിതാക്കള്‍

അതേസമയം റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര (35), ഓഫിസ് അസിസ്റ്റന്റ് സജികുമാർ (52), ജയരാജ് (42), ഷീബ (38), പ്രിയദർശൻ (31), സുമേഷ് (35), സാന്ദ്ര (26), ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഡപ്യൂട്ടി ചീഫ് ന്യൂസ് ഫൊട്ടോഗ്രഫർ ബി.പി. ദീപു എന്നിവർ ദേഹമാസകലം കുത്തേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സബ് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും കുത്തേറ്റിരുന്നു. കലക്ടർ അനുകുമാരി ഉൾപ്പെടെയുള്ളവർ കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ, മനോരമ ന്യൂസ് റിപ്പോർട്ടർ ശ്യാം കാങ്കാലിൽ, ഡ്രൈവർ ഹരിദർശൻ എന്നിവരടക്കം മാധ്യമപ്രവർത്തകർക്കും 5 പോലീസുകാർക്കും 2 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കുത്തേറ്റിരുന്നു.

ഇന്നുണ്ടായ തേനീച്ച ആക്രമണത്തിൽ പേരൂർക്കട ജില്ലാ ആശുപത്രിയിൽ മാത്രം 79 പേരാണ് ചികിത്സ തേടിയത്. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും ഹെൽമറ്റ് ധരിച്ച് രക്ഷാമാർഗം തേടി ഓടിയപ്പോൾ വനിതാ ജീവനക്കാർ ഷാളും സാരിയും ഉപയോഗിച്ചും മറ്റു ചിലർ ചാക്കും ഹാർഡ് ബോർഡും കൊണ്ടും മുഖംമറച്ച് ഓടി. ചിലർ കെട്ടിടത്തിൽ കുടുങ്ങി. മറ്റു ചിലർ കാറിനുള്ളിൽ അടച്ചിരുന്നു.

കൂടിന്റെ ഒരു ഭാഗം അടർന്നു വീണതോടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും പുറത്തു നിൽക്കുന്നതിനിടെയാണ് തേനീച്ചക്കൂടിളകിയത്. ഒറ്റപ്പെട്ടു പോയവരെ തേനീച്ചകൾ പൊതിഞ്ഞു കുത്തി. കലക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തിൽ 3 തേനീച്ചക്കൂടുകളാണുള്ളത്. ഇവ ജീവനക്കാർക്ക് ഭീഷണിയാണ്. 3 മാസം മുൻപ് ഒരു കൂട് അഗ്‌നിരക്ഷാ സേന നീക്കി. ഇപ്പോഴുള്ള മൂന്നു കൂടുകളും നീക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026