BREAKING NEWS

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു… ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….etc etc…. പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ….വേദന പോലും ഉണ്ടാവില്ല… ചികിത്സ വേണ്ട…ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല… നാടകമേ ഉലകം’…കെകെ ഹർഷിന

· · 1 min read
Share: Copied!

കോഴിക്കോട്: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെകെ ഹർഷിന. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് നടത്തുന്നത്, ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കഴുത്തുളുക്കിയ മന്ത്രിക്കു വേണ്ടി ചെയ്യുന്നത്, മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു… ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു… പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേയെന്നാണ് ഹർഷിന പരിഹസിച്ചത്. കൂടിപ്പോയാൽ ഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാമെന്നും ഹർഷിന കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഹർഷിനയുടെ വിമർശനം.

ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

‘പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….etc etc……..എന്തൊക്കെ യാ? ….!!!! പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ….വേദന പോലും ഉണ്ടാവില്ല. ചികിത്സ വേണ്ട… ഒരു പ്രശ്നങ്ങളുമില്ല..! ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല …!വിവിധ റിപ്പോർട്ടുകൾ തേടി

ഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാം….എല്ലാം ആയി…അത്ര ഒക്കെ മതി…..നാടകമേ ഉലകം…!എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക…….?!!!!’

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026