BREAKING NEWS

അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയും ഇ ഡി കണ്ടുകെട്ടി; നടപടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി

· · 1 min read
Share: Copied!

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് 3,716.83 കോടി വില വരുന്ന വസതി കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി.

പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍ ഹാജരാവുമെന്നാണ് വിവരം. പിഎംഎല്‍എ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അനില്‍ അംബാനി ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി ആരോപണങ്ങളില്‍ നടക്കുന്ന വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി വിലമതിക്കുന്ന ഭാഗവും കണ്ടുകെട്ടിയിരുന്നു.റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൊത്തം 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.

റിലയന്‍സ് ഗ്രൂപ്പിന്റെ ആര്‍കോമിനെതിരെ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. ആര്‍കോമിനും അനില്‍ അംബാനിക്കുമെതിരെ ആരോപിക്കപ്പെടുന്ന തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഇ ഡി ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ കാലതാമസത്തില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു, ഗണ്‍മാനെ അടിച്ചു‘ -എഫ്ഐആർ; കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർ റിമാൻഡിൽ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026