BREAKING NEWS

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്

· · 1 min read
Share: Copied!

കൊച്ചി : ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ഐ എം എ ഹാളിൽ നടന്നു. സിനിമാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജനപ്രിയ നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ അണിനിരന്നു .രഞ്ജിൻ രാജിന്റെ ഗണപതി സ്തുതിയോട്‌ കൂടി ആരംഭിച്ച ചടങ്ങിൽ ജസ്ന ജയദീഷിന്റെ നൃത്തം ശ്രദ്ധേയമായി.

ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വേദിയിൽ “കാട്ടുപുലി” എന്ന ഭീഷ്മറിലെ ഗാനം ആലപിച്ചു. ഒരു ശ്ലോകം ഉൾപ്പെടെ ആറ് ഗാനങ്ങളാണ് ഭീഷ്മർ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രഞ്ജിൻ രാജ്, കെ. എ. ലത്തീഫ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ രചന നിർവഹിക്കുന്നു.

വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പിന്നണി ഗായകരായി എത്തുന്നതും ഭീഷ്മർ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

രണ്ട് പ്രണയ ഗാനങ്ങളാണ് ഭീഷ്മറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനില രാജീവ് ആലപിച്ച ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം ഒരു ക്യാംപസ് പ്രണയഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനമാണ് ‘അമ്പല പ്രാവിന്റെ’. വിനീതിനൊപ്പം അനില രാജീവ് തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം നൽകുന്ന ഈ രണ്ട് ഗാനങ്ങൾക്കും വരികൾ രചിച്ചിരിക്കുന്നത് ബി. കെ. ഹരിനാരായണനാണ്.

ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടായ ‘പാൽ നിലാ പുഞ്ചിരി’ ഭീഷ്മറിൽ വീണ്ടും എത്തുന്നതും ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ഒ. എം. കരുവാരക്കുണ്ടിന്റെ വരികൾക്ക് കെ. എ. ലത്തീഫ് സംഗീതം നൽകിയ ഈ എവർഗ്രീൻ ഗാനം ആലപിച്ചത് ദാന റാസിഖ് ആണ്.

ടൈറ്റിൽ ഗാനമായി അണിയിച്ചൊരുക്കിയ ‘കാട്ടുപുലി’ എന്ന ഗാനം ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ചിത്രത്തിനായി ആലപിക്കുന്നു. ഇവർക്കൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലു, ജിബിൻ ഗോപിനാഥ്, ബിനു തൃക്കാക്കര, അഖിൽ കവലയൂർ, ഷാജു ശ്രീധർ എന്നിവർ കോറസ് ഗായകരായും എത്തുന്നു. കല്യാണ പശ്ചാത്തലത്തിൽ ഒരുക്കിയ ‘കല്യാണം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിനു തൃക്കാക്കരയാണ്. ഈ രണ്ട് ഗാനങ്ങൾക്കും വരികൾ ഒരുക്കിയത് സന്തോഷ് വർമ്മയാണ്. ഇതോടൊപ്പം രഞ്ജിൻ രാജിന്റെ ശബ്ദത്തിൽ ഒരു ഭക്തിനിർഭരമായ ശ്ലോകവും ഭീഷ്മർ സിനിമയുടെ സംഗീതത്തിന് മാറ്റ് കൂട്ടുന്നു. വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്ന് ആലപിച്ച ‘അമ്പല പ്രാവിന്റെ’ എന്ന ഗാനം നാളെ യൂട്യൂബിൽ റിലീസ് ചെയ്യും.

ദിവ്യ പിള്ളയും അമ്മേരയും നായികമാരായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജും കെ. എ. ലത്തീഫും ഈണം നൽകിയ അഞ്ച് ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവരാണ്.

കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍, വി എഫ് എക്സ്: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികൾ. സജിത്ത് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഭീഷ്മർ മാർച്ച് 20 ന് തിയേറ്ററുകളിലേക്കെത്തും.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026