BREAKING NEWS

ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല, ടീസറും ട്രെയിലറും ഇപ്പോഴും ലഭ്യമാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് കേരള സ്റ്റോറി 2 നിർമാതാക്കൾ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: കേരള സ്റ്റോറി 2ന്‍റെ ടീസറോ ട്രെയിലറോ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ. ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് സൺഷൈൻ പിക്‌ചേഴ്‌സ് അറിയിച്ചു. ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കേരള സ്റ്റോറി 2ന്‍റെ ടീസറും ട്രെയിലറും തങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്നും അവർ അറിയിച്ചു.’ദി കേരള സ്റ്റോറി 2 -ഗോസ് ബിയോണ്ട് ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് സൺഷൈൻ പിക്‌ചേഴ്‌സ് വ്യക്തമാക്കുന്നു.

വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഒരു കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഞങ്ങൾ ഒരു മെറ്റീരിയലും ഇല്ലാതാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല’ -നിർമാതാക്കൾ എക്സ് പോസ്റ്റിൽ അറിയിച്ചു. ‘ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന്റെ ടീസറും ട്രെയിലറും ഞങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹ റിപ്പോർട്ടുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടും വ്യക്തികളോടും അഭ്യർഥിക്കുന്നു. അത്തരം തെറ്റായ വിവരങ്ങൾ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ’ -സൺഷൈൻ പിക്ചേഴ്സ് കൂട്ടിച്ചേർത്തു.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026