കൊച്ചി: സ്വർണ്ണവില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഭീമ- പാലത്ര ഗ്രൂപ്പ് വിലയിടുന്നതെന്ന് എകെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ,. ഇന്നലെ സ്വർണ്ണത്തിൻറെ ബോർഡറേറ്റ് നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2866 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 87.24 ആയിരുന്നു. അതനുസരിച്ച് ബാങ്ക് നിരക്കും ലഭ്യമായ ബോംബെ നിരക്കും ആസ്പദമാക്കിയാണ് ഒരു ഗ്രാം സ്വർണത്തിന് 7930 രൂപ നിശ്ചയിച്ചത്.
ഇന്ന് സ്വർണ്ണത്തിന് വിലയിടുമ്പോൾ 2857 ഡോളർ അന്താരാഷ്ട്ര വിലയും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.45 ആണ്. അന്താരാഷ്ട്ര സ്വർണ്ണവില 9 ഡോളർ കുറവ്രേ ഖപ്പെടുത്തിയപ്പോൾ ഇന്ത്യൻ രൂപ 21 പൈസ ദുർബലമായതോടെ ആഭ്യന്തര വിലയിൽ പ്രതിഫലിക്കാതെ പോയതിനാലാണ് ഇന്നലത്തെ വിലയായ 7930 രൂപ എന്ന വില ബോർഡ് റേറ്റായി ഇന്നും നിശ്ചയിച്ചത്.
സ്വർണ്ണവില നിശ്ചയിക്കുന്നതിന് കാലാകാലങ്ങളായി നിലനിൽക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നാളെ ഞായറാഴ്ച ആയതിനാൽ 10 രൂപ കൂട്ടിവച്ച് വില പ്രഖ്യാപിച്ചവർ ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.