BREAKING NEWS

ഹോളിക്കിടെ പതിനൊന്നുകാരി എറിഞ്ഞ വാട്ടർ ബലൂൺപൊട്ടി അന്യജാതിക്കാരിയുടെ ദേഹത്ത് വെള്ളം തെറിച്ചു, കുട്ടിയെ തെറിവിളിച്ചതോടെ ഇരു സമുദായങ്ങള്‍ തമ്മില്‍ കൊടിയ സംഘര്‍ഷം, 25കാരനെ തല്ലിക്കൊന്നു, പ്രതിഷേധവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍, നിരവധി വാഹനങ്ങള്‍ കത്തിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ 25കാരനെ തല്ലിക്കൊന്നതിനെ തുടർന്ന് ഡൽഹിയിലെ ഉത്തം നഗറിൽ സംഘർഷം പുകയുന്നു. രണ്ട് വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സംഭവത്തെത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മാർച്ച് നാലിന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം. പതിനൊന്നുകാരി എറിഞ്ഞ വാട്ടർ ബലൂൺ റോഡിൽ വീണ് പൊട്ടി മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയുടെ ദേഹത്ത് വെള്ളം തെറിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തന്റെ ദേഹത്ത് വെള്ളം തെറിച്ചതിൽ പ്രകോപിതയായ സ്ത്രീ കുട്ടിക്ക് നേരെ അസഭ്യം പറഞ്ഞു.

ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലായി മാറുകയും ചെയ്യുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ തരുൺ കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തരുണിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഉത്തം നഗറിൽ സംഘർഷാവസ്ഥ രൂക്ഷമാവുകയായിരുന്നു. ഉത്തം നഗർ ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം പ്രതിഷേധവുമായി എത്തിയ ബജ്റങ് ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ കാറും മോട്ടോർ സൈക്കിളും അഗ്നിക്കിരയാക്കി. തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

 

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026