BREAKING NEWS

ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ​ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു

· · 1 min read
Share: Copied!

കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ പ്രതികൾ അക്രമിച്ചത് കരാട്ടെ പരിശീലകർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചെന്ന് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. ‘അഞ്ച് വിദ്യാർഥികളാണ് ഷഹബാസിനെ മർദ്ദിച്ചത്. ഇതിൽ ഒരാളുടെ രക്ഷിതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. കരാട്ടെയിൽ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പിൽ പ്രായപൂർത്തിയായ ആളുകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ കേസെടുക്കുമെന്നും എസ്പി പറഞ്ഞു.

ഇൻസ്റ്റഗ്രാം ചാറ്റിന്റെ വാൾപേപ്പർ ‘സ്‌ക്വിഡ് ഗെയിം’ വെബ്‌സീരിസിലെ ഡോൾ, ക്ഷമാപണ സന്ദേശമയച്ച് ആക്രമിച്ച കുട്ടികളിലൊരാൾ, ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുത്, കർശന നടപടി സ്വീകരിക്കണമെന്ന് ഷഹബാസിന്റെ ഉമ്മ

ഷഹബാസിന്റെ തലയ്ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് നോക്ക്, കണ്ണൊന്നും ഇല്ല…കൂട്ടത്തല്ലായാൽ പോലീസ് കേസെടുക്കില്ല!! കൊലവിളിക്ക് ആഹ്വാനം ചെയ്യുന്ന വോയ്സ് ചാറ്റ് പുറത്ത്, കൊലക്കുറ്റത്തിനു കേസ്

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം; ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിക്കാൻ സഹ വിദ്യാർഥികൾ കൊണ്ടുവന്നത് ഇടിവള, നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ, മർദ്ദനത്തിനു പിന്നിൽ ക്വട്ടേഷൻ സംഘവും?, എല്ലുകൾ തകർന്നു, രക്തസ്രാവത്തെ തുടർന്ന് വിദ്യാർഥി അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

അതേസമയം സംഘർഷത്തിന് ശേഷം വിദ്യാർഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കിൽ കയറി പോയി. പക്ഷെ സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കിൽ പോയ സമയത്ത് തന്നെ ഛർദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിൽപോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. അപ്പോഴേക്കും ചികിത്സ ലഭിക്കുന്നതിൽ ചെറിയ താമസം നേരിട്ടിട്ടു. കൂടെയുണ്ടായിരുന്നവർക്ക് ആക്രമണത്തിന്റെ ​ഗൗരവം മനസിലായില്ലായിരുന്നു. കേസിൽ പ്രതികളായ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് രാത്രി 12.30 ഓടെയാണ് മരണത്തിനു കീഴടങ്ങിയത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026