BREAKING NEWS

നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യയ്ക്ക് മറക്കാനാവാത്ത നീറുന്ന ഓർമ്മ… ന്യൂസീലാൻഡിനും ഇത് ഭാ​ഗ്യക്കേടിന്റെ കളം; ​ഗ്രൗണ്ട് അരച്ചുകലക്കി കുടിക്കും വിധം പഠിച്ച് ടീമുകൾ! അവസാനദിനത്തിനായി ആകാംക്ഷയോടെ

· · 1 min read
Share: Copied!

അഹമ്മദാബാദ് : കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസും മുംബൈയിലെ വാങ്ക‍ഡെയും ഇന്ത്യൻ ക്രിക്കറ്റിനു ആവേശമാണെങ്കിൽ അഹമ്മദാബാദിലെത്തുമ്പോൾ അതൊരു നീറുന്ന വിങ്ങലാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ നാളെ ന്യൂസീലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേദനാജനകമായ തോൽവികളിലൊന്നാകും ആരാധകരുടെ ഓർമകളിലെത്തുക. ടൂർണമെന്റിൽ അജയ്യരായി മുന്നേറിയിട്ടും 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത് ഈ വേദിയിലാണ്.

ഐസിസി ടൂർണമെന്റുകളിൽ കഴിഞ്ഞ 32 മത്സരങ്ങൾക്കിടെ ഇന്ത്യ ആകെ നേരിട്ട 2 തോൽവികളും ഇവിടെയായിരുന്നു. അതിൽ രണ്ടാമത്തേത് ഈ ലോകകപ്പിന്റെ സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയോടായിരുന്നു. ഇതുവരെയും ഈ സ്റ്റേഡിയത്തിൽ നിന്നും വിജയം കാണാനാവാത്തതിന്റെ ചീത്തപ്പേരുകൾ മാറ്റാനുള്ള മാറാനുള്ള സുവർണാവസരമാണ് ഇന്ത്യയെ സംബ്ധിച്ചിടത്തോളം നാളത്തെ ഫൈനൽ. ഇന്ന് ഇന്ത്യയും ന്യൂസീലാൻഡും പരിശീലനത്തിന് ഇറങ്ങും.

ഒരു മാസം നീണ്ടുനിന്ന ട്വന്റി20 ലോകകപ്പ് പോരാട്ടം അഹമ്മദാബാദ് മൊട്ടേരയിലെ സബർമതി നദീതീരത്തു അന്ത്യത്തോടടുക്കുമ്പോൾ സ്റ്റേഡിയത്തിനെയൊന്നാകെ അളന്നുകുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇരു ടീമുകളും. ഈ ലോകകപ്പിലെ 6 മത്സരങ്ങളടക്കം ഇതുവരെ 14 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾക്കാണ് അഹമ്മദാബാദ് വേദിയൊരുക്കിയത്. ഇതിൽ 8 തവണ ആദ്യം ബാറ്റു ചെയ്ത ടീം വിജയിച്ചു. ട്വന്റി20 ലോകകപ്പിലെ മത്സരങ്ങളിലും ആദ്യം ബാറ്റു ചെയ്തവർക്കായിരുന്നു മുൻതൂക്കം. 174 റൺസാണ് ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ.

ആകെ കളിച്ച 10 മത്സരങ്ങളിൽ ഏഴിലും വിജയിച്ച ഇന്ത്യയ്ക്കു ട്വന്റി20യിൽ ഇവിടെ മികച്ച റെക്കോർഡാണ്. എന്നാൽ, അഹമ്മദാബാദിൽ ഇതുവരെ ഒരു ട്വന്റി20 മത്സരം പോലും ജയിക്കാനായിട്ടില്ലെന്ന വെല്ലുവിളി ന്യൂസീലൻഡിനെ വേട്ടയാടുന്നുണ്ട്. ഈ ലോകകപ്പിൽ ഇവി‌ടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 76 റൺസിന്റെ തോൽവിയേറ്റുവാങ്ങിയ ഇന്ത്യയും 7 വിക്കറ്റിനു കീഴടങ്ങിയ ന്യൂസീലൻഡും നിരാശയിൽ തുല്യരാണ്.

34 സിക്സുകളടക്കം 73 ബൗണ്ടറികൾ പിറന്ന വാങ്കഡെയിലെ വെടിക്കെട്ടിനുശേഷം അഹമ്മദാബാദിലെ വലിയ മൈതാനത്തേക്കെത്തുമ്പോൾ പന്ത് ബൗണ്ടറി കടത്താൻ ബാറ്റർമാർ‌ വിയർക്കേണ്ടിവരും. സെമിയിൽ ആകാശത്തുയർന്ന് ഗാലറിയിൽ പതിച്ച പല പന്തുകളും ഇവിടെ ഡീപ് മിഡ്‌വിക്കറ്റിൽ ഫീൽഡറുടെ കൈകളിലൊതുങ്ങും. വാങ്കഡെയിൽ ബൗണ്ടറിയിലേക്കുള്ള കൂടിയ ദൂരം 75 മീറ്ററാണെങ്കിൽ അഹമ്മദാബാദിൽ അത് 82 മീറ്ററാണ്.

അഹമ്മദാബാദിലെ ഫൈനലിൽ ഇതേ നാട്ടുകാരൻ കൂടിയായ ജസ്പ്രീത് ബുമ്രയിൽ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഇവിടെ 3 രാജ്യാന്തര ട്വന്റി20കളിൽ നിന്നായി 6 വിക്കറ്റ് നേടിയ ബുമ്രയുടെ ഇക്കോണമി 5ൽ താഴെയാണ്. 3 മത്സരങ്ങളിൽ 8 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തിക്കും ഇതു ഭാഗ്യവേദിയാണ്. നാട്ടുകാരനായ അക്ഷർ പട്ടേലും ഐപിഎലിൽ ഗുജറാത്ത് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയും ഈ സ്റ്റേഡിയത്തിലെ സാഹചര്യങ്ങളെ നന്നായി ‘പഠിച്ച്’ മനസ്സിലാക്കിയവരാണ്. ഇവർ ഇന്ത്യൻടീമിനു താങ്ങേകുമെന്ന വിശ്വാസത്തിലാണ് ആരാധകരും.

ഇനി 2023ലെ ഫൈനലിൽ തോറ്റത് താമസിച്ച ഹോട്ടലിന്റെ പ്രശ്നമാണോ? പരീക്ഷണത്തിനില്ല, നെഗറ്റീവ് എനർജിയെ പുറന്തള്ളാൻ താമസിക്കുന്ന ഹോട്ടലിലും സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലും മാറ്റം വരുത്തി ഇന്ത്യ!!! ദക്ഷിണാഫ്രിക്കയോട് തോറ്റത് കറുത്ത പിച്ചായതിനാൽ, ഇത്തവണ ചുവപ്പ് മതി…ഒരു മാറ്റം കൂടിയുണ്ട്, ഇന്ത്യ ലോകകപ്പ് നേടിയാൽ അതു പുറത്തുവിടാം, അല്ലെങ്കിൽ രഹസ്യമായിരിക്കും- വിമൽ കുമാർ

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026