BREAKING NEWS

അപ്പോള്‍ ഇത്രയും കാലം പാര്‍ട്ടി ഓഫീസില്‍ കയറിയ സ്ത്രീകളാരും തറവാട്ടില്‍ പിറന്നവരല്ലേ?? വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, പി കെ ശശിക്കെതിരായ പരാമര്‍ശത്തില്‍ കുടുങ്ങി സിപിഎം ഏരിയ സെക്രട്ടറി

· · 1 min read
Share: Copied!

പാലക്കാട്: പി കെ ശശിയെ പുറത്താക്കിയ വിഷയത്തില്‍ മണ്ണാര്‍ക്കാട് സിപിഎം ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. വനിതാ സഖാക്കളെ നാരായണന്‍കുട്ടി മോശമായി ചിത്രീകരിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

സിപിഎം തെങ്കര എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം. പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രണ്ട് തവണ നാരായണന്‍കുട്ടി പ്രാദേശികമാധ്യമങ്ങളെ കണ്ടിരുന്നു. തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ പി.കെ ശശിയെ ഭയന്ന് ഓഫീസിലേക്ക് വരാറില്ലെന്നും ഇനി ധൈര്യമായി സ്ത്രീകള്‍ക്ക് ഓഫീസിലേക്ക് കടന്നുവരാമെന്നും നാരായണന്‍കുട്ടി പ്രതികരിക്കുകയും ചെയ്തു.

ഈ പ്രതികരണത്തിനെതിരെയാണ് സിപിഎം തെങ്കരയെന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഏരിയാ സെക്രട്ടറിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. എന്‍.കെ നാരായണന്‍കുട്ടിയുടെ പ്രസ്താവന രാഷ്ട്രീയവിരുദ്ധമാണെന്നും ഇത്രയും കാലം ഓഫീസില്‍ കയറിയ സ്ത്രീകളാരും തറവാട്ടില്‍ പിറന്നവരല്ലേയെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. പ്രധാനവിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നേതാക്കള്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തി.

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026