BREAKING NEWS

ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ച് ഇസ്രയേൽ യുദ്ധവിമാനങ്ങൾ; ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്തു

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസും മൊസാദും ചേർന്ന്‌ അമ്പതോളം ജെറ്റുകൾ ഓപ്പറേഷനിൽ പങ്കെടുത്തതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ആക്രമണത്തിലൂടെ ഇറാൻ ഭരണകൂടത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ സുരക്ഷയ്ക്കായി കോമ്പൗണ്ടിന് താഴെ നിർമിച്ച ഭൂഗർഭ ബങ്കറാണ് ഇസ്രയേൽ വ്യോമസേന വെള്ളിയാഴ്ച ആക്രമിച്ചത്.

ബങ്കറുകൾ തകർത്തതോടെ ഇറാൻ ഭരണകൂടത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളെ പൂർണമായും ഇല്ലാതാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ടെഹ്‌റാനിലും കെർമൻഷായ്ക്ക് സമീപമുള്ള മിസൈൽ താവളങ്ങൾക്ക് ചുറ്റും തീവ്രസ്‌ഫോടനങ്ങൾ ഉണ്ടായതായി ദൃക്‌സാക്ഷികൾ വാർത്താ ഏജൻസികളോട് പറഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം സംഘർഷങ്ങളിൽ ഇറാനിൽ 1230-ഓളം പേരും ലെബനനിൽ 120-ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ പന്ത്രണ്ടോളം പേർക്കും ആറ് അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു. മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ഇസ്രയേൽ വ്യോമാതിർത്തിയിൽ അയൺ ഡോം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, എണ്ണ വിതരണത്തെയും ആഗോള വിമാന സർവീസുകളെയും ഈ യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്.

മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: അയൽവാസി അറസ്റ്റിൽ

BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026
BREAKING NEWS
ചരിത്രരേഖ തയ്യാറാക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ വയ്‌ക്കേണ്ട ഗതികേട് സിപിഐക്കില്ല, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിനു സമാനം, ചിലരെ സമരനായകരായി പ്രതിഷ്ഠിക്കാന്‍ സിപിഐ(എം) ശ്രമിക്കുന്നു, ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ
05 Nov 2026
BREAKING NEWS
കടം എങ്ങനെ വീട്ടുമെന്ന ആലോചനയിൽ ഉദിച്ച കുബുദ്ധി; സിസിടിവി ക്യാമറകളിൽ സ്പ്രേ ചെയ്തു, കട്ടർ ഉപയോഗിച്ച് എ.ടി.എം. കവർച്ചാശ്രമം; പരിചയക്കുറവ് കുടുക്കി; രണ്ട് ബ്ലേഡ് ഒടിഞ്ഞതോടെ പിൻവാങ്ങി; പ്രതി പിടിയിൽ
05 Nov 2026