BREAKING NEWS

ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്

· · 1 min read
Share: Copied!

മോസ്കോ: യുദ്ധമുഖത്ത് യുഎസ്- ഇസ്രയേൽ സഖ്യത്തെ നേരിടാൻ ഇറാന്ത സഹായവുമായി റഷ്യ രം​ഗത്തുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ റഷ്യ നൽകുന്നുവെന്നാണ റിപ്പോർട്ടിലുള്ളത്. ശത്രു യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്.

ഇറാന് സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ സൈനിക വിദഗ്ധനായ ഡാര മാസ്സിക്കോട്ട് പ്രതികരിച്ചു. ഇറാന് ഏർലി വാണിങ് റഡാറുകളിലും ഓവർ-ദ-ഹൊറിസൺ റഡാറുകളിലും വളരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ സാധിക്കുന്നതായും ഡാര മാസ്സിക്കോട്ട് കൂട്ടിച്ചേർത്തു.

ഇറാൻ വ്യോമപ്രതിരോധം ഭേദിക്കുന്നുവെന്ന് ഹാർവാഡ് കെന്നഡി സ്കൂളിലെ ബെൽഫർ സെന്ററിൽ ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം പഠിക്കുന്ന നിക്കോൾ ഗ്രെയ്‌ജെവ്സ്കി പറഞ്ഞു. കഴിഞ്ഞ വർഷം ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തെ അപേക്ഷിച്ച് ഇറാന്റെ ആക്രമണങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, റഷ്യയും ചൈനയും ഇറാൻ യുദ്ധത്തിൽ അപ്രസക്തർ ആണെന്നാണ് ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞത്. വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ പ്രതികരണമിങ്ങനെയാണ്. “ഇറാനിയൻ ഭരണം പൂർണ്ണമായും തകർക്കപ്പെടുന്നു. അവരുടെ ബാലിസ്റ്റിക് മിസൈൽ പ്രത്യാക്രമണം ഓരോ ദിവസവും കുറയുന്നു, അവരുടെ നാവികസേന നശിപ്പിക്കപ്പെടുന്നു, അവരുടെ ഉത്പാദനശേഷി തകർക്കപ്പെടുന്നു, അവരുടെ ഏജൻസികൾക്ക് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ കഴിയുന്നില്ല”.

നിലവിലെ ഈ സംഘർഷം റഷ്യയെ സംബന്ധിച്ച് അപ്രതീക്ഷിത മുന്നേറ്റമാണ്, അവരുടെ എണ്ണ, വാതക ഉത്പന്നങ്ങൾക്കുള്ള ആവശ്യം ഗണ്യമായി വർധിക്കുകയും സമീപവർഷങ്ങളിൽ യുക്രൈനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധങ്ങളാൽ തകർന്ന കയറ്റുമതി വർധിക്കുകയും ചെയ്തു.

ധൻബാദ് എക്സ്പ്രസിന്റെ എസ് കോച്ചിനു താഴെ അറ്റ മനുഷ്യ കൈ ; ട്രെയിൻ തട്ടി മരിച്ചയാളുടെത്? ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026