BREAKING NEWS

വിവാഹമോചനക്കേസ്: കോടതിയ്ക്ക് പുറത്ത് ഒത്തുതീർക്കാൻ വിജയ്; സം​ഗീതയ്ക്ക് 240 കോടി നൽകാൻ നടൻ തയ്യാർ

· · 1 min read
Share: Copied!

ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രം​ഗങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെയിതാ കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭാര്യ സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണ് സൂചന.

വിവാഹമോചന വാർത്ത കത്തിനില്ക്കുന്നതിനിടെ വിജയ് നടി തൃഷയ്ക്കൊപ്പം ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധി വിമർശനങ്ങളും വിജയ്ക്കെതിരെ ഉയരുകയാണ്. തൃഷമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്.

വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌‍യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും എന്നാൽ വീണ്ടും അത് തുടരുകയായിരുന്നുവെന്നും ആരോപിക്കുന്നു.

ധർമ്മടത്തുനിന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ; ‘സംവാദത്തിന് തയ്യാറെങ്കിൽ വെറും 10 മിനുട്ടിൽ നിങ്ങളുടെ വാദങ്ങളെല്ലാം പൊളിച്ചു കൈയ്യിൽ തരാം‘

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026