കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം തന്നെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ നിലപാട് വ്യക്തമാക്കി വനിത കൗൺസിലർ കല രാജു. സിപിഎമ്മിൽ തനിക്ക് വിശ്വാസമില്ലെന്നും പാർട്ടിയിലേക്ക് തിരിച്ചു പോക്ക് ആലോചിക്കുന്നില്ലെന്നും ബുധനാഴ്ച കോലഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു.
സിപിഎം ജില്ലാ നേതൃത്വത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് കല രാജുവിന്റെ വാക്കുകൾ. തന്നെ വസ്ത്രാക്ഷേപം നടത്തി ദേഹോപദ്രവം ഏൽപ്പിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയെന്ന മൊഴി തന്നെയാണ് മജിസ്ട്രേറ്റിനും നൽകിയിരിക്കുന്നത് . യുഡിഎഫിൽ നിന്ന് തനിക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ആ രീതിയിൽ സിപിഎം പുറത്തു വിട്ട ദൃശ്യങ്ങൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്ന ഗുരുതര ആരോപണവും കൗൺസിലർ ഉന്നയിച്ചു. എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എത്തിയാണ് കല രാജു മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി നൽകിയത്. ഇതിനിടെ, കല രാജുവിനെ തട്ടിക്കൊണ്ടു പോയതെന്ന് പറയുന്ന നഗരസഭാ അധ്യക്ഷയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
തന്നെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യഥാർഥ പ്രതികളെയല്ല പോലീസ് അറസ്റ്റ് ചെയ്തതെന്നും പകരത്തിന് ആളെ വച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു എന്നും കല രാജു ആരോപിച്ചു. യുഡിഎഫിന്റെ ഒരു ആനുകൂല്യവും താൻ സ്വീകരിച്ചിട്ടില്ല. വായ്പ താൻ സെറ്റിൽ ചെയ്തതാണ്. തന്റെ പരാതി ജനമധ്യത്തിൽ തന്നെ വസ്ത്രാക്ഷേപം നടത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നതിലാണെന്നും അവർ പറഞ്ഞു. ‘‘പുറത്തുവന്ന വീഡിയോയിൽ വാസ്തവമില്ല. അവർ എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ആണത്. മക്കൾ പുറത്തുണ്ട്, അവരെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു വീഡിയോയെടുത്തത്.
പ്രതീക്ഷയുടെ വെളിച്ചം…!!! ക്യാൻസറിന് മരുന്ന് വെറും 48 മണിക്കൂറിൽ…!!! എഐ ഭാവിയിലെ വാഗ്ദാനമാകും..!!! അടിമുടി മാറ്റി മറിക്കുന്ന പദ്ധതിയുടെ ഡാറ്റാ സെൻ്റർ നിർമാണം ആരംഭിച്ചു..!!! ലോകത്തെ അറിയിച്ച് ഒറാക്കിൾ ചെയർമാൻ… ആരോഗ്യരംഗം സാങ്കേതികവിദ്യയുടെ കൈപ്പിടിയിലാകുമോ..?
അവരത് ചെയ്യും എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ ഒറ്റയ്ക്കായിരുന്നു. ഏരിയാ സെക്രട്ടറിക്കൊപ്പം അരുൺ അശോകൻ ഉണ്ടായിരുന്നു. എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറിയായ വിജയ് രഘു എന്നയാളാണ് കത്തി കാണിച്ചത്. ഇക്കാര്യങ്ങളെല്ലാം മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ജീവന് ഭീഷണിയുണ്ട്. എന്നേയും മക്കളെയും ഇനി കൂത്താട്ടുകുളത്ത് കാലു കുത്തിക്കില്ലെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു’’– കലാ രാജു പറഞ്ഞു.
അതേപോലെ താൻ യുഡിഎഫിന്റെ തടങ്കലിൽ ആയിരുന്നു എന്ന സിപിഎം വാദവും അവർ നിഷേധിച്ചു. പൊതുജനങ്ങളുടെ മധ്യത്തിൽ എല്ലാവരുടേയും കാൺകെയാണ് താൻ ആക്രമിക്കപ്പെട്ടത് എന്നും ആരുടേയും തടങ്കലിൽ ആയിരുന്നില്ല, എറണാകുളത്ത് തന്നെയുണ്ടായിരുന്നു എന്നും കല രാജു പറഞ്ഞു. ‘‘അവർ എന്നെ വീടിന്റെ തിണ്ണയിൽ ഉപേക്ഷിച്ചിട്ടു പോവുകയാണ് ചെയ്തത്. അവർ തന്നെ വിളിച്ചു പറഞ്ഞത് അനുസരിച്ച് പോലീസ് വന്നാണ് എന്നെ ആശുപത്രിയിൽ കൊണ്ടു പോകുന്നത്. സംഭവങ്ങൾ ഉണ്ടാകുന്നതിന്റെ കുറച്ചു ദിവസങ്ങൾ എവിടെയായിരുന്നു എന്നത് സമയവും തീയതിയും അടക്കം ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ തെളിവുകളും എന്റെ കയ്യിലുണ്ട്’’– കല രാജു പറഞ്ഞു.
കുറച്ചു ദിവസം എവിടെയായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎ. മോഹൻ ഉയർത്തിയ ചോദ്യത്തോടും അവർ പ്രതികരിച്ചു. തനിക്കെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന ജില്ലാ സെക്രട്ടറിയുടെ വാക്കുകളോട് അവർ പ്രതികരിച്ചത് ഇങ്ങനെ ‘‘പാർട്ടി അംഗവും സ്ത്രീയും വിധവയും 56 വയസുമുള്ള എന്നെ ആയിരക്കണക്കിന് പേരുടെ മുന്നിൽ വച്ച് ആക്രമിച്ചപ്പോൾ ഈ പാർട്ടി എവിടെയായിരുന്നു? അവർ എനിക്ക് സംരക്ഷണം തന്നില്ലല്ലോ. ഇതുവരെയും സംരക്ഷണം തന്നില്ലല്ലോ. അതു പറയാൻ അവർക്കെന്താണ് യോഗ്യത? 25 വർഷം പാർട്ടിക്കൊപ്പം നിന്ന എന്നെ രണ്ട് ദിവസം കാണാതെ പോയെന്ന പേരിൽ ഇത്രയും അക്രമം അഴിച്ചുവിട്ടെങ്കിൽ ആ പാർട്ടിയെ വിശ്വസിച്ചു മുന്നോട്ടു പോകാൻ എനിക്ക് പ്രയാസമാണ്. ഒരു സ്ത്രീയോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ട് ഞാൻ ഇനിയും ഈ പാർട്ടിയിൽ തുടരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. മുന്നോട്ടുള്ള രാഷ്ട്രീയ നിലപാട് എന്താണ് എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും കല രാജു പ്രതികരിച്ചു.