BREAKING NEWS

‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ മർദ്ദനമേറ്റിട്ടില്ലെന്ന് പറയുമോ?‘ വെല്ലുവിളിയുമായി വി വസീഫ്

· · 1 min read
Share: Copied!

കോഴിക്കോട്: മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കെ എസ് യു ഇനാം പ്രഖ്യാപിച്ച സാഹചര്യത്തിൽഞങ്ങളൊരു ഇനാം തിരിച്ചങ്ങ് പ്രഖ്യാപിച്ചാലോയെന്ന വിവാദ പരാമർശവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല് ദൃശ്യങ്ങളില്ലാതെ തല്ലി ഒടിച്ച്‌ വരുന്നവര്‍ക്ക്, ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ? ഈ കേരളത്തിലെ പൊതുസമൂഹം അത് അംഗീകരിക്കുമോ? ദൃശ്യങ്ങളില്ലാതെ പ്രതിപക്ഷ നേതാവിനെയും ഈ യൂത്ത് കോണ്‍ഗ്രസുകാരെയും ഒക്കെ ആക്രമിക്കാന്‍ പറ്റില്ലേ? ആ സമയത്തും നിങ്ങള്‍ ഈ പറയുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ ദൃശ്യങ്ങള്‍ ഇല്ല. അതുകൊണ്ട് ഞങ്ങളുടെ പ്രതിപക്ഷ നേതാവിന് മര്‍ദ്ദനം ഏറ്റിട്ടില്ല എന്ന് പറയുമോ? വസീഫ് പറഞ്ഞു.

അവരിപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്റെ കുഞ്ഞുങ്ങളെ കൊന്നതിന് തെളിവന്വേഷിച്ച്‌ നടക്കുകയാണ്. അതിന്റെ തെളിവുകളായിരിക്കും വേണ്ടി വരിക.അവരുടെ ഇനാം അവരുതന്നെ കയ്യില്‍ വച്ചാല്‍ മതിയെന്നും വസീഫ് പറയുന്നു. പ്രകോപനപരമായി കേരള സമൂഹത്തില്‍ ഇടപെടരുത്. നിങ്ങള്‍ തീക്കൊള്ളി കൊണ്ടാണ് തല എറിയുന്നത് എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് – വസീഫ് കൂട്ടിച്ചേർത്തു.

കണ്ടാൽ നിർ​ഗുണൻ, ഔദ്യോ​ഗിക വാഹനമുണ്ടെങ്കിലും കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നേവരൂ, നാട്ടുകാർക്കു മുന്നിൽ ലളിത ജീവിതം!! കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തലിന് 30000 വാങ്ങിയതോടെ പിടിവീണു, ഡപ്യൂട്ടി ഡയറക്ടറുടെ വീട്ടിലെ അലമാരിയിലും ട്രോളി ബാഗുകളിൽ നിന്നും കണ്ടെത്തിയത് 4.27 കോടി രൂപ, പിടിവീഴാതിരിക്കാൻ കൈക്കൂലി സൂക്ഷിച്ചത് വീട്ടിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026