BREAKING NEWS

ഭിന്നശേഷിക്കാരനെ ഹോട്ടലില്‍ വിളിച്ചുവരുത്തി മര്‍ദിച്ച കേസ്, സംഘം നേരത്തെയും സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയതായി സംശയം, പ്രതികളുടെ പേരിലുള്ള മറ്റ് കേസുകള്‍ പൊടിതട്ടിയെടുത്ത് പൊലീസ്

· · 1 min read
Share: Copied!

കൊച്ചി:  ഹണിട്രാപ്പ് നടത്തി ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ മുമ്പും നിരവധി പേരെ ചൂഷണം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ സൂചന. നോർത്ത് പറവൂർ കുത്തിയതോട് ചാലക്കക്കടവിൽ വീട്ടിൽ സഫീന (27), ഇരുമ്പനം മനയിൽ അമൽ ‍(32), വൈറ്റില ഷൈൻ‌റോഡിൽ കോയിത്താരവീട്ടിൽ ജോൺ രാഹുൽ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകൻ ‍(29) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ സഫ്നയെ പരിചയപ്പെട്ട കൊല്ലം നല്ലില സ്വദേശിയായ യുവാവാണ് അക്രമിക്കപ്പെട്ടത്.

സംഭവദിവസം വൈകിട്ട് യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ലോഡ്ജിലേക്ക് യുവാവിനെ ക്ഷണിച്ചു. വൈകീട്ട് ആറരയോടെ യുവാവ് ഹോട്ടലിലെത്തി. ഈ സമയം ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടു പേരും പുറത്തു നിന്നെത്തിയ രണ്ടു പേരും കൂടി മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഘം നേരത്തെയും സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ കടവന്ത്ര പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

പ്രതികളിൽ അമൽ, ജോൺ രാഹുൽ, ജോൺ രാഹുൽ എന്നിവർ ലഹരിക്കടത്തിലും മർദനക്കേസുകളിലും പ്രതികളാണ്. ഇവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളാണെങ്കിൽ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിഗണിക്കും.

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026