ഒപ്പിൽ കള്ളമില്ല, ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ, സ്വത്തുകർക്ക കേസിൽ ​ഗണേഷ് കുമാറിന് അനുകൂല റിപ്പോർട്ട്, സഹോദരി നൽകിയ പരാതിയിൽ ​ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടി വന്നത് രണ്ടര വർഷം

തിരുവനന്തപുരം: സ്വത്തു തർക്ക കേസിൽ ആർ. ബാലകൃഷ്ണപ്പിള്ളയുടെ മകൾ ഉഷാ മോഹൻദാസ് നൽകിയ ഹർജിയിൽ മന്ത്രി കെബി ​ഗണേഷ്കുമാറിനു അനുകൂല റിപ്പോർട്ട്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെബി ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. എന്നാൽ ഈ വിൽപത്രത്തിലെ ആർ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിന്റെ വാദം തെറ്റാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിൽ കൊടുത്തിരിക്കുന്ന ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നു.

സഹോദരിയുമായിയുണ്ടായ തർക്കത്തിൽ ആദ്യ രണ്ടര വർഷം മന്ത്രി സ്ഥാനത്തു നിന്ന് കെബി ഗണേഷ്കുമാറിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനം നൽകാൻ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്കുമാറിനു ലഭിച്ചത്.

കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ കെബി ഗണേഷ്കുമാറിന്റെ നിലപാടിന് അനുകൂലമാണ് കണ്ടെത്തൽ.

ബാലകൃഷ്ണപിള്ള അസുഖബാധിതനായി അവശനിലയിൽ കഴിഞ്ഞപ്പോൾ വാളകത്ത് വീട്ടിൽ മുഴുവൻ സമയവും പരിചരിച്ചത് കെബി ഗണേഷ്കുമാറായിരുന്നു. എന്നാൽ അസുഖബാധിതനാകുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ പിളള വിൽപത്രം തയാറാക്കിയിരുന്നു. ഇത് ആർ ബാലകൃഷ്ണപിളളയുടെ കാര്യസ്ഥനുമാത്രം അറിയാവുന്ന കാര്യമായിരുന്നു. മരണശേഷം വിൽപത്രം പുറത്തെടുത്തപ്പോൾ സ്വത്തുകൾ കൂടുതൽ ഗണേഷിനെന്നു കണ്ടതോടെയാണ് തർക്കം ഉടലെടുത്തത്. വിൽപത്രം പിതാവിന് ബോധമില്ലാത്ത സമയത്തുണ്ടാക്കിയതാണ് എന്നായിരുന്നു ആരോപണം. സ്വത്തു വീതം വയ്പു നടത്തി സമവായത്തിനൊക്കെ ശ്രമം നടന്നെങ്കിലും വ്യാജ ആരോപണം തെളിയിക്കണമെന്ന നിലപാടിലായിരുന്നു ഗണേഷ് കുമാർ. തുടർന്നാണ് ഉഷാ മോഹൻദാസാണ് കോടതിയെ സമീപിച്ചത്.

ആർ ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തിരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിയപ്പോഴുള്ള ഒപ്പുകൾ എന്നിവ ഫൊറൻസിക് സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് വിൽപത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ബോബി ഉപയോഗിച്ചത് സൂപ്രണ്ടിൻ്റെ ശുചിമുറി..!!! ഡിഐജി വന്നത് ബോബിയുടെ കാറിൽ ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി…,!!! തൊട്ടടുത്തുള്ള വനിതാ ജയിലിലെ ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചു…!!! ജയിലിൽ വഴിവിട്ട് സഹായം ചെയ്ത ഡിഐജിക്കും സൂപ്രണ്ടിനും ‘പണി’ കിട്ടും…!!! സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7