BREAKING NEWS

‘സാറയുമായി പ്രണയത്തിലായിരുന്ന കാലം മുതലേ ഉള്ളിൽക്കയറി കൂടിയതാണ് ഇന്ത്യയോടുള്ള ഇഷ്ടം; ഞാൻ ആദ്യമായി അവൾക്ക് വാങ്ങിക്കൊടുത്തത് ഇന്ത്യൻ ഭക്ഷണം‘- ഒരിക്കലും മറക്കാനാവാത്ത മധുര ഓർമ്മകൾ പങ്കുവച്ച് നെതന്യാഹു

· · 1 min read
Share: Copied!

ജെറുസലേം: ഭാര്യ സാറയുമായി പ്രണയത്തിലായിരുന്ന കാലം മുതലേ ഉള്ളിൽക്കയറി കൂടിയതാണ് ഇന്ത്യയോടുള്ള ഇഷ്ടം. കാരണം തങ്ങളുടെ പ്രണയകഥയിൽ ഇന്ത്യക്ക് ഒരു പ്രധാന സ്ഥാനമുണ്ടെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു മറക്കാനാവാത്ത മുൻകാല ഓർമ്മകൾ പങ്കുവെച്ചത്.

ഭാരതത്തോടും ഇന്ത്യൻ ഭക്ഷണത്തോടുമുള്ള തന്റെ പ്രത്യേക താൽപര്യത്തെക്കുറിച്ച് സംസാരിക്കവെയാണ്, ഇന്ത്യയോട് തനിക്ക് വ്യക്തിപരമായി വലിയൊരു കടപ്പാടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ‘ഞാൻ സാറയെ ആദ്യമായി കണ്ടുമുട്ടിയ സമയത്ത്, ഞങ്ങളുടെ ആദ്യത്തെയോ രണ്ടാമത്തെയോ ഡേറ്റ് ടെൽ അവീവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലായിരുന്നു.’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.

‘അവിടുത്തെ ഭക്ഷണം വളരെ നല്ലതായിരുന്നു.’ നെതന്യാഹു പറഞ്ഞു. സാറയ്ക്ക് ആദ്യമായി ഇന്ത്യൻ ഭക്ഷണം പരിചയപ്പെടുത്തിക്കൊടുത്തത് ആ കൂടിക്കാഴ്ചയിലായിരുന്നു എന്നും, ആ ഡേറ്റ് വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിലെ ‘കറി ക്വീൻ’ എന്നറിയപ്പെടുന്ന പ്രശസ്ത ഇന്ത്യൻ വംശജയായ ഷെഫ് റീന പുഷ്‌കർണയാണ് ഈ റെസ്റ്റോറന്റ് നടത്തിയിരുന്നത്.

ഇസ്രായേലിൽ ആധികാരിക ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച റീന പുഷ്‌കർണ തന്നെയാണ് പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർശന വേളയിലെ പാചക ചുമതലകളും നിർവ്വഹിച്ചത്. മുൻപ് 2017-ൽ പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴും നെതന്യാഹു തന്റെ ഈ ഇന്ത്യൻ ഡേറ്റിനെക്കുറിച്ച് അനുസ്മരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്പ്പാണ് ഇസ്രായേൽ നൽകിയത്. നെതന്യാഹുവും ഭാര്യയും നേരിട്ട് വിമാനത്താവളത്തിൽ എത്തിയാണ് മോദിയെ സ്വീകരിച്ചത്. ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സൈനിക സാമഗ്രികളുടെ സംയുക്ത ഉൽപ്പാദനത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തു.

പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദിയും പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി.

ഇങ്ങോട്ടു പോരുന്നതിനു മുൻപ് ഞാനും സഹോ​ദരിയും തമ്മിൽ പിണങ്ങി…വയനാടൻ ജനത കാണിച്ചത് സമാനതകളില്ലാത്ത ധീരത, വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്… 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കും- ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ​ഗാന്ധി, ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്ത് പറഞ്ഞ് പ്രിയങ്ക

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026