BREAKING NEWS

തിടമ്പേറ്റുന്നതിനിടെ യുവാവിന്റെ കാലിൽ തൂക്കി തലകീഴായി ഉയർത്തി നിലത്തേക്കെറിഞ്ഞ് ആന, വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു പാപ്പാൻമാർ ആനയുടെ ശ്രദ്ധതിരിച്ചതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

· · 1 min read
Share: Copied!

അന്നമനട: ഉത്സവ എഴുന്നള്ളിപ്പിന് ആനയുടെ മുകളിലേക്ക് തിടമ്പ് ഉയർത്താൻ സഹായിയായി നിന്ന യുവാവിനെ കാലിൽ തൂക്കിയെടുത്ത് നിലത്തെറിഞ്ഞു. ആന യുവാവിന്റെ കാലുകളിൽ പിടിച്ച് തലകീഴായി ഉയർത്തിയശേഷമാണ് താഴേക്കിട്ടത്. മാമ്പ്ര എരയാംകുടി തുറനെല്ലൂർ മനയിൽ സജീവന്റെ മകൻ വിവേകി(26)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമല്ല.

അന്നമനട മഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 9.30-നാണ് സംഭവം. രാവിലെ ശീവേലിക്ക് തിടമ്പേറ്റാനെത്തിയ അക്കിക്കാവ് കാർത്തികേയന്റെ മുകളിലേക്ക് തിടമ്പ് പിടിക്കേണ്ടയാൾ കയറിയശേഷമാണ് അപകടം. ആനപ്പുറത്തുള്ളയാൾക്ക് കൈമാറാനായി വിവേക് തിടമ്പ് ഉയർത്തിപ്പിടിച്ചു നിൽക്കുന്നതിനിടെ ആന തിരിഞ്ഞ് വിവേകിന്റെ കാലുകളിൽ ചുറ്റി മുകളിലേക്ക് ഉയർത്തുകയും ഉടൻതന്നെ നിലത്തിടുകയുമായിരുന്നു. വീണ്ടും ആക്രമിക്കാനായി ശ്രമിക്കുന്നതിനിടെ കൊമ്പൻ കാർത്തികേയന്റെയും തൊട്ടപ്പുറത്തുണ്ടായിരുന്ന മറ്റൊരു ആനയുടെയും പാപ്പാന്മാർ പിറകിൽ തല്ലി ശ്രദ്ധ മാറ്റി. ഇതിനിടെ വിവേകിനെ മാറ്റുകയായിരുന്നു.

യുവാവിനെ ആക്രമിച്ച ശേഷവും പ്രകോപനത്തോടെ നിലയുറപ്പിച്ച ആനയെ പഴമടക്കം ഭക്ഷ്യവസ്തുക്കൾ നൽകി ശാന്തമാക്കി. പനംപട്ട കൊടുത്ത് ആനയെ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, പട്ട വലിയ വാതിലിൽ തട്ടി അടഞ്ഞതോടെ ആന തിരിഞ്ഞ് നടയിലേക്കുതന്നെ തിരിച്ചെത്തിനിന്നു. തുടർന്ന് സ്ഥലത്തെത്തിയ എലഫെന്റ് സ്‌ക്വാഡ് ആനയെ ചങ്ങലയിട്ട് തളച്ചു. ഏറെ നേരത്തിനുശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്, വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു!! സ്ഫോടക വസ്തു എറിഞ്ഞത് റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീടിനു നേരെ… ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026