കൊച്ചി: എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് സൂചന.
കഴിഞ്ഞ ദിവസമാണ് അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് (36) സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയത്. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ ആയിരുന്നു വിനീത്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായിട്ടും അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.
എന്നാൽ, ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് പോലീസുകാരന്‍ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായി മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് എസ്പി മാധ്യമങ്ങളെ കണ്ടത്. കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്.
ഇന്ന് ബംഗ്ലാദേശ് ബാഗുമായി…!! ഹിന്ദു- ക്രിസ്ത്യന്‍ ന്യൂപക്ഷത്തിനൊപ്പം…!!! ‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്..? എനിക്ക് ഇഷ്ടമുള്ളതു ധരിക്കും…!! സ്ത്രീ എന്തു ധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീകൃത മനോനിലയുടെ ഭാഗം..!! ഞാൻ അതിനോട് യോജിക്കുന്നില്ലെന്നും പ്രിയങ്ക…!!!
2011-ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു എസ്പിയുടെ വിശദീകരണം. സംഭവം വിശദമായി അന്വേഷിക്കാന്‍ കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു.