BREAKING NEWS

ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ കയറാൻ നേതാക്കളെ കണ്ടു… കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല, കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും.. .പാലായിൽ ജയിക്കാമെന്ന് ജോസ് കെ മാണി സ്വപ്നം പോലും കാണേണ്ട… വെല്ലുവിളിച്ച് കാപ്പൻ

· · 1 min read
Share: Copied!

കോട്ടയം: യുഡിഎഫിലേക്കില്ലെന്നു ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെ യുഎഡിഎഫിലേക്കു തിരികെ കേറാനായി ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടതായി പാലാ എംഎൽഎ മാണി സി. കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ മാണിയെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു. ‘കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും’ എന്നും കാപ്പൻ പറഞ്ഞു.

അതുപോലെ തനിക്കെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കും അദ്ദേഹം ചുട്ട മറുപടി നൽകി. പാലായിൽ തനിക്കെതിരെ മത്സരിച്ചാൽ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങൾക്ക് കാരണം. പാലായിലെ പദ്ധതികൾ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികൾക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങൾ അത് തിരിച്ചറിയും. പാലായിൽ ജയിക്കാം എന്ന് സ്വപ്നം പോലും ജോസ് കെ മാണി കാണേണ്ട എന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ അറിയാൻ… നിയമസഭാ തെരഞ്ഞെ‌ടുപ്പിൽ മത്സരിക്കില്ല- നിലപാട് വ്യക്തമാക്കി ആർ ശ്രീലേഖ!! ഡൽഹിക്ക് പോകുന്നില്ല… ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ല, വീട്ടിൽ പ്രായമായ അമ്മയുണ്ട്, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്…പണം അനാവശ്യമായി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു…

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026