BREAKING NEWS

കെഎസ്ആർടിസിയെ വിശ്വസിച്ച് വിനോദസഞ്ചാരനിറങ്ങിയ 45 അം​ഗ സംഘം പെരുവഴിയിലായത് 10 മണിക്കൂർ, വിശന്നുപൊരിഞ്ഞ സഞ്ചാരികൾക്കു നാട്ടുകാരുടെ വക പാതിരാത്രിയിൽ കപ്പയും മുളകു ചമ്മന്തിയും, 15,000 രൂപ തിരിച്ചുകൊടുത്ത് സ്കൂട്ടായി കെഎസ്ആർടിസി

· · 1 min read
Share: Copied!

അടിമാലി: കെഎസ്ആർടിസി ജംഗിൾ സർവീസിനെ വിശ്വസിച്ച് വിനോദസഞ്ചാരത്തിനെത്തിയ കൊരട്ടിയിൽ നിന്നുള്ള സംഘം മാങ്കുളം ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിയത് 10 മണിക്കൂർ. ഞായർ ഉച്ചയ്ക്കു രണ്ടിന് തകരാറിലായ വാഹനത്തിനു പകരം വണ്ടി എത്തിയത് രാത്രി 12ന്.

വയോധികരും കുട്ടികളും ഉൾപ്പെടുന്ന 45 അംഗ സംഘം ഞായറാഴ്ച രാവിലെയാണ് മാമലക്കണ്ടം, കൊരങ്ങാട്ടി, ആനക്കുളം, മാങ്കുളം വഴി മൂന്നാറിലേക്കു യാത്ര തിരിച്ചത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകിട്ട് ലഘുഭക്ഷണം ഉൾപ്പെടെ 47,500 രൂപയാണ് സഞ്ചാരികളിൽ നിന്ന് കെഎസ്ആർടിസി ഈടാക്കിയത്. ഉച്ചയ്ക്ക് 2 മണിയോടെ യാത്ര ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി. തുടർന്ന് യാത്ര തുടരാൻ സഞ്ചാരികൾ വാഹനത്തിൽ കയറിയതോടെ വാഹനം തകരാറിലായി. ബസ് ജീവനക്കാർ മൂന്നാർ ഡിപ്പോയിൽ വിവരം അറിയിച്ചു. 6 മണിയോടെ മൊബൈൽ വാഹനത്തിൽ വർക്‌ഷോപ് ജീവനക്കാരെത്തി കേടുപാടുകൾ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തുടർന്ന് പകരം വാഹനം ആവശ്യപ്പെട്ട് മൂന്നാറിൽ വിളിച്ചെങ്കിലും സ്പെയർ വാഹനം ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സഞ്ചാരികൾ പറഞ്ഞു .രാത്രി മൂന്നാറിൽ എത്തിയ അങ്കമാലി ഡിപ്പോയിൽ നിന്നുള്ള വാഹനം കുവൈത്ത് സിറ്റിയിലേക്ക് അധികൃതർ പറഞ്ഞയച്ചു. 10 മണിക്കൂറോളം പൊരിവെയ്ലത്തും പിന്നീട് രാത്രിയും റോട്ടിൽ പോസ്റ്റായിപ്പോയതോടെ യാത്രക്കാർ വലഞ്ഞു. പിന്നീട് നാട്ടുകാർ പാതിരാത്രിയിൽ പച്ചക്കപ്പ പാകപ്പെടുത്തിയും മുളക് ചമ്മന്തി തയാറാക്കിയും നൽകിയതാണ് വിശന്നുവലഞ്ഞ സഞ്ചാരികൾക്ക് ആശ്വാസമായത്.

പപ്പയെന്തിനാണ് എന്നേ കുത്തിയത് മരണക്കിടക്കയിൽ ചേട്ടൻ അനിയനോട്… എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും മകനെ കുത്തിവീഴ്ത്തിയശേഷം പിതാവിന്റെ വെല്ലുവിളി, കത്തി കഴുകിയ ശേഷം ബൈക്കുമെടുത്ത് പുറത്തേക്ക് – വ്യാജ വാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
രാത്രി 12ന് എത്തിയ വാഹനത്തിൽ കയറുന്നതിനു മുൻപ്, തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണണമെന്ന ആവശ്യവുമായി സഞ്ചാരികൾ രംഗത്തെത്തി. നാട്ടുകാരും ഒപ്പം ചേർന്നതോടെ 15,000 രൂപ തിരികെ നൽകി പ്രശ്നം പരിഹരിച്ചു. ഒടുവിൽ വിനോദസഞ്ചാരം പാതിവഴിയിൽ ഉപേക്ഷിച്ച് സഞ്ചാരികൾ കൊരട്ടിയിലേക്ക് മടങ്ങുകയായിരുന്നു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026