BREAKING NEWS

കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

· · 1 min read
Share: Copied!

കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി കുഞ്ഞു വിനോദിനിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്ക് പാലിച്ചു, വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ പിടിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്.

സാധാരണ കൈ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മെക്കാനിസമാണ് ഈ കൃത്രിമ കൈക്കുള്ളത്. കൈയ്ക്ക് മുകളിൽ ഇടുന്ന ഗ്ലൗസും മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഈ ഉപകരണം വിനോദിനിക്ക് വലിയ സഹായമാകും. അതുപോലെ സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പരിശീലനത്തിലൂടെ വിനോദിനിക്ക് ഇത് പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കുമെന്നും വിദ​ഗ്ദർ പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ അതു ഒൻപതുകാരിക്ക് സമ്മാനിച്ചത് തീരാ വേദനയായിരുന്നു. ചികിത്സാ പിഴവിനെ തുടർന്ന് പഴുത്തതോടെ കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നു. ഇതോടെ സ്‌കൂളിൽ പോകാൻ പോലും കഴിയാതെ വിനോദിനിയുടെ ജീവിതം പ്രതിസന്ധിയിലായി.

ഇതോടെ മാതാപിതാക്കൾ സഹായത്തിനായി സർക്കാർ സംവിധാനങ്ങളെയും മറ്റും സമീപിച്ചെങ്കിലും അവിടെ നിന്നെല്ലാം മുഖം തിരിക്കുന്ന സമീപനമാണുണ്ടായത്. ഇതിനിടെ പ്രതിപക്ഷ നേതാവ് വിനോദിനിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. കുട്ടിയുടെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന കൃത്രിമ കൈ ലഭ്യമാക്കാൻ മുൻകൈയെടുത്തു. ഇതോടെ വീണ്ടും സ്‌കൂളിലേക്ക് സ്‌കൂളിലേക്ക് പോകാനാകുമെന്ന സന്തോഷത്തിലാണു കുഞ്ഞു വിനോദിനി.

തള്ളിന് തള്ള്, ഡയലോ​ഗടിക്ക് അത്, ഒന്നിനും ഒരു കുറവുമില്ല… പ്രഖ്യാപനം വന്നപ്പോൾ കോരനു കഞ്ഞി കുമ്പിളിൽ തന്നെ… അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം അടക്കം കേരളത്തെ മറന്നു, അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു, വിദേശ ഇന്ത്യക്കാർക്ക് നികുതി ഇളവ്, കന്നുകാലി വളര്‍ത്തലിന് സബ്‌സിഡി, വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026