BREAKING NEWS

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ്, കാസർകോ‌ട‌ൻ ഭാഷകളിൽ പാചക, യാത്രവീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നാ പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരി​ഗണനയിൽ, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം?

· · 1 min read
Share: Copied!

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ വാടക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കുറച്ചു നാളായി ചിന്നു ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുവതി കാസർകോട് ഭാഷയിലാണ് വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. കൂടുതലും പാചക, യാത്രാ വീഡിയോകളാണ് സമൂഹമാധ്യമങ്ങളൂടെ അവതരിപ്പിച്ചിരുന്നത്. പ്രമോഷൻ വീഡിയോകളും ചെയ്തിരുന്നു.

അതേസമയം വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.

സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ വന്നിറങ്ങിയത് നിശ്ചയിച്ചതിൽ നിന്നും മാറി മറ്റൊരിടത്ത്; മുഖ്യമന്ത്രി ഇറങ്ങേണ്ടിയിരുന്നിടത്ത് എത്തിതോ മറ്റൊരു ഹെലികോപ്റ്ററും! വൻ സുരക്ഷാ വീഴ്ച?

BREAKING NEWS
’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’-പഴഞ്ചൊല്ല് അന്വർത്ഥമായി; വാഴക്കുല മോഷണക്കേസിൽ പിടിയിലായത് ബൈക്ക് മോഷണമടക്കമുള്ള നിരവധി കളവ് കേസ് പ്രതി! ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ
18 Oct 2026
BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026