BREAKING NEWS

കുത്തനെ ഊർന്നിറങ്ങി സ്വർണ്ണവില; മൂന്ന് ദിവസത്തിനിടെ 6,000 രൂപ കുറഞ്ഞു, പവന് വില 1,11,720 രൂപയിലെത്തി; നിക്ഷേപകർ ഉണർന്നു

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് കഴി‍ഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് ഒരൊറ്റ ദിവസം 1,520 രൂപയാണ് കുറ‍ഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,11,720 രൂപയാണ് വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. അതേസമയം,വെള്ളിയുടെ വില റെക്കോർഡിലെത്തി നില്ക്കുകയാണ്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്നത്തെ വില 275 രൂപയാണ്.

ഇന്നത്തെ വിപണി പ്രകാരം ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപയും ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപയും ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപയുമാണ്.

കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) സ്വർണവില സർവ്വ റെക്കോർഡുകളും തകർത്ത് കുതിച്ചുയർന്നിരുന്നു. എന്നാൽ ആ കുതിപ്പ് നിലനിന്നില്ല. വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടുവെന്നും അതിനാലാണ് സ്വർണ്ണത്തിന്റെ വില കുത്തനെ ഇടിഞ്ഞതെന്നുമാണ് വിലയിരുത്തപ്പെടുന്നത്. വില കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്.

അതേസമയം, നിലവിലെ വിലയിടിവ് സ്ഥായിയല്ലയെന്നും ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നുമാണ് വിപണി നിരീക്ഷകർ പ്രവചിക്കുന്നത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. 2025 ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം പിന്നിട്ടത്.

20 കോടി രൂപയുടെ ആദായനികുതി കുടിശ്ശിക;ജയലളിതയുടെ ‘വേദനിലയം’ ഉൾപ്പെടെയുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ്

BREAKING NEWS
എന്റെയും കുടുംബത്തിന്റേയും മരണത്തിനു കാരണം സഹോദരിയും ഭർത്താവും- ഓഡിയോ സന്ദേശം...ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ, പിതാവ് ന്യൂഡിൽസിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും കൊടുത്തു, പിന്നിൽ സ്വത്ത് തർക്കം, മൂന്നുപേർ കസ്റ്റഡിയിൽ
18 Oct 2026
BREAKING NEWS
തീരുമാനമെടുത്തത് കഴിഞ്ഞ സർക്കാർ, വകുപ്പ് മന്ത്രി അറിയാതെ ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനയ്ക്ക് അനുമതി, അറിഞ്ഞത് മാധ്യമങ്ങളിലൂ‌ടെ, അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും- തീരുമാനം റദ്ദാക്കും, അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും
18 Oct 2026
BREAKING NEWS
പാലത്തിന്റെ 90% നിർമാണവും നടന്നത് LDFന്റെ കാലത്ത്, ഞങ്ങൾക്കും പങ്കുണ്ട്, വിസ്മരിക്കരുത്- മുൻ എംപി, പ്രസം​ഗിക്കാൻ അവസരം കിട്ടാത്തതിൽ പ്രതിഷേധിച്ച് പിണങ്ങിയിറങ്ങി സി.കെ. ആശ!! കെസിയുടെ പേര് ഓർമിപ്പിച്ച് സദസ്... ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്, നിങ്ങളുടെ കളിയൊക്കെ എനിക്ക് അറിയാം”- പികെ ബഷീർ, രാഷ്ട്രീ...
18 Oct 2026
BREAKING NEWS
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി ബൈക്കിൽ പിന്തുടർന്നു; സ്കൂട്ടർ തടഞ്ഞു നിർത്തി ലൈം​ഗീകാതിക്രമം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; സമാന കേസിലും മോഷണ കേസുകളിലും പ്രതിയായ 23കാരൻ പിടിയിൽ
18 Oct 2026