BREAKING NEWS

ചേച്ചിമാരും അനിയന്മാരും ലോക കീരിടങ്ങൾ തൂക്കി, ഇനി ചേട്ടന്മാരുടെ ഊഴം…. ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും!! സഞ്ജു പുറത്തുതന്നെ, പനി പിടിച്ച് ബംറ, സിറാജ് കളത്തിലിറങ്ങും

· · 1 min read
Share: Copied!

മുംബൈ: ഇന്ത്യയുടെ കുട്ടി ക്രിക്കറ്റ് സംഘം അണ്ടർ-19 ലോകകിരീടം തൂക്കിയതിന്റെ തൊട്ടടുത്ത ദിവസം ചേട്ടന്മാർ കളം പിടിക്കാനിറങ്ങുന്നു. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പനിയെ തുടർന്ന് ജസ്പ്രീത് ബുംറ ഇന്നു കളിക്കുന്നില്ല. അതുപോലെ മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടംകിട്ടിയില്ല. പരുക്കിന്റെ പിടിയിൽ നിന്ന് പൂർണമുക്തനാകാത്ത ഷിങ്ടൺ സുന്ദറും ആദ്യ മത്സരത്തിൽ ഇടംപിടിച്ചില്ല.

ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ.

അതേസമയം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഒരു കളിയിലും തിളങ്ങാനാകാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ അഭിഷേകും ഇഷാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. സന്നാഹമത്സരത്തിനിടെ പരുക്കേറ്റ പേസ് ബൗളർ ഹർഷിത് റാണ ടൂർണമെന്റിൽനിന്ന് പുറത്തായി. പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

“ഒരു സ്വീഡിഷ് സുന്ദരിയെ മതിയോ?, നിങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറിൽ സ്ട്രീപ്പിനെ പോലുള്ളവർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല’’– എപ്സ്റ്റീൻ… ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്…. എങ്കിൽ അത് ശരിയാക്കൂ- അനിൽ!! എപ്സ്റ്റീന്റെ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026