BREAKING NEWS

സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ വന്നിറങ്ങിയത് നിശ്ചയിച്ചതിൽ നിന്നും മാറി മറ്റൊരിടത്ത്; മുഖ്യമന്ത്രി ഇറങ്ങേണ്ടിയിരുന്നിടത്ത് എത്തിതോ മറ്റൊരു ഹെലികോപ്റ്ററും! വൻ സുരക്ഷാ വീഴ്ച?

· · 1 min read
Share: Copied!

ബെംഗളൂരു: ഞായറാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്റ്റർ താഴെയിറക്കിയതിൽ വൻ സുരക്ഷാവീഴ്ച. നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് പൈലറ്റ് ഹെലികോപ്റ്റർ ലാൻഡ് ചെയ്യുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമായി. ലിങ്കസുഗുറിലാണ് സംഭവം.

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു മുഖ്യമന്ത്രി. റായ്‌ചൂർ റോഡിൽ ശ്രീനിവാസ് ലേഔട്ടിൽ പ്രത്യേകം സജ്ജമാക്കിയ ഹെലിപ്പാടിലായിരുന്നു സിദ്ധരാമയ്യയുടെ ഹെലികോപ്റ്റർ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, പൈലറ്റ് ഹെലികോപ്ടർ ഇറക്കിയത് കലബുറഗി റോഡിലെ ഹെലിപ്പാടിലായിരുന്നു.

സിദ്ധരാമയ്യയുടെ ഹെലികോപ്റ്റർ ശ്രീനിവാസ് ലേ ഓട്ടിൽ ഇറക്കുന്നതും കാത്ത് ഉന്നതോദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, അവിടേക്ക് വന്നിറങ്ങിയത് പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി ആയിരുന്നു. സ്ഥലംമാറി ഇറങ്ങിയിടത്ത് മുഖ്യമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നത് രണ്ട് പോലീസ് സബ് ഇൻസ് പെക്ടർമാർ മാത്രം. മുഖ്യമന്ത്രിയിറങ്ങിയത് വേറെ സ്ഥലത്താണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥരും സംഘവും അവിടം ലക്ഷ്യമാക്കി പാഞ്ഞു. എന്നാൽ, അപ്പോഴേക്കും സിദ്ധരാമയ്യ സ്ഥലത്തുനിന്ന് പോയിക്കഴിഞ്ഞിരുന്നു. സംഭവത്തിലെ സുരക്ഷാ വീഴ്ച വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ കയറാൻ നേതാക്കളെ കണ്ടു… കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല, കുരിശ് പള്ളി മാതാവിൻ്റെ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും.. .പാലായിൽ ജയിക്കാമെന്ന് ജോസ് കെ മാണി സ്വപ്നം പോലും കാണേണ്ട… വെല്ലുവിളിച്ച് കാപ്പൻ

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026