BREAKING NEWS

ബം​ഗ്ലാദേശിനായി ഹൃദയം വിശാലമാക്കി പിസിബി വീണ്ടും രം​ഗത്ത്!! ലോകകപ്പ് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം, ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം, ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം- കടുംപിടിത്തത്തിൽ നഖ്‍വി… അന്തിമ തീരുമാനം പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

· · 1 min read
Share: Copied!

ലഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കാൻ പുതിയ ഡിമാന്റുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മൂന്ന് ആവശ്യങ്ങളാണ് പിസിബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു മുന്നിൽവച്ചിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ രണ്ട് ഐസിസി അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. എന്നാൽ മത്സരം ബഹിഷ്കരിച്ചാലുള്ള നടപടികൾ ഐസിസി പിസിബി അംഗങ്ങളെ അറിയിച്ചു.

അതേസമയം പിസിബിയിലെ ഒരു വിഭാഗം ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാൽ പിസിബി തലവനും പാക്ക് മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയാണു കടുംപിടിത്തമാണ് ഇതിനു തടസമായി നിൽക്കുന്നത്. ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ ഇറങ്ങണമെങ്കിൽ മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ലോകകപ്പിൽനിന്നു പുറത്താക്കിയതിനുള്ള നഷ്ടപരിഹാരമായി ബംഗ്ലദേശിനു നൽകുന്ന തുക വർധിപ്പിക്കണം. ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും ‘പാർട്ടിസിപ്പേഷൻ ഫീസ്’ അവർക്കു കൃത്യമായി നൽകണം. ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം.– എന്നിവയാണു പാക്കിസ്ഥാന്റെ ആവശ്യങ്ങൾ.

ഇതൊക്കെ അംഗീകരിച്ചാൽ ഇന്ത്യയ്ക്കെതിരെ കളിക്കാമെന്നാണ് പിസിബിയുടെ നിലപാട്. അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‍വി, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കാണാനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ലോകകപ്പ് കളിക്കുമോയെന്നു പിസിബി പ്രഖ്യാപിക്കും. ബംഗ്ലദേശിനു പിന്തുണ പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നത്.

ഇതിനി‌ടെയും സൂപ്പർ എട്ട് റൗണ്ടിലും തുടർന്നുള്ള മത്സരങ്ങളിലും യോഗ്യത നേടിയാൽ ഇന്ത്യയെ നേരിടുമോയെന്നു പാക്കിസ്ഥാൻ അറിയിച്ചിട്ടില്ല. ലോകകപ്പിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടത്താനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് ഐസിസി. മത്സരം നടന്നില്ലെങ്കിൽ ഐസിസിക്കും ആതിഥേയരായ ശ്രീലങ്കയ്ക്കും കോടികളുടെ നഷ്ടമാണുണ്ടാകുക.

ആ പരിഭവം ഇതുവരെ തീർന്നിട്ടില്ല…. കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026