ആയുധങ്ങൾ വിമതസേനയ്ക്ക് ലഭിക്കരുത്..!!! സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ..!!! വ്യോമ താവളത്തിലെ ആയുധശേഖളും സൈനികകേന്ദ്രങ്ങളും ബോംബിട്ട് തകർത്തു…!!

ഡമാസ്കസ്: വിമതസേന പിടിച്ചെടുത്ത സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു.

സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍, ഡമാസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ഡമാസ്‌കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, കസ്റ്റംസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടർന്ന് സിറിയയിലെ ആയുധശേഖരങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുല്ലയ്ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങൾക്കോ അവ ലഭിക്കുന്നത് തടയാൻ പ്രവർത്തിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രതിരോധസേന പറഞ്ഞു.

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം…!!! വിമതർ ഇരച്ചുകയറി കെട്ടിടം തക‍‍‍‌‍‍‍ർത്തു…, ഇറാന്റെ പരമോന്നത നേതാക്കളുടെ ചിത്രങ്ങൾ നശിപ്പിച്ചു…!! ആക്രമിക്കുന്നതിനുമുമ്പ് നയതന്ത്രജ്ഞർ സ്ഥലംവിട്ടു

17കാരി പ്രസവിച്ച സംഭവത്തിൽ അമ്മയും യുവാവും അറസ്റ്റിൽ…!! സ്വകാര്യബസിലെ കണ്ടക്ടറായ യുവാവ് പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു…!! മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7