BREAKING NEWS

പാക്കിസ്ഥാൻ ഇം​ഗ്ലണ്ടിനോ‌ട് തോറ്റതിന് ക്യാപ്റ്റന്റെ ഭാര്യയ്ക്കും മകനുമെതിരെ ആരാധകരുടെ പൊങ്കാല!! ‘എന്നെയും നിഷ്കളങ്കനായ എന്റെ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്ഥാൻ ആരാധകരെ’… സമൂഹമാധ്യമങ്ങളിലൂടെ ശപിച്ച് സൽമാൻ അലി ആഗയുടെ ഭാര്യ… പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

· · 1 min read
Share: Copied!

ലഹോർ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇംഗ്ലണ്ടിനോട് രണ്ടുവിക്കറ്റിനു പാക്കിസ്ഥാൻ തോറ്റതിനു പിന്നാലെ തനിക്കും മകനും നേരെയുണ്ടായ സൈബറാക്രമണത്തിൽ പ്രതികരിച്ച് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ ഭാര്യ സബ മൻസർ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് സബ, ആരാധകർക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.

‘‘എന്നെയും നിഷ്കളങ്കനായ എന്റെ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്ഥാൻ ആരാധകരെ.’’– സബ മൻസർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. തൊട്ടുപിന്നാലെ ഇതു ഡിലീറ്റ് ചെയ്ത സബ, അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തു.

അതേസമയം ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾ മങ്ങിയിരുന്നു. ഇതോടെയാണ് ക്യാപ്റ്റന്റെ കുടുംബത്തിനു നേരെ സൈബറാക്രമണം ഉണ്ടായത്. മത്സരത്തിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട്, ട്വന്റി20 സെമിഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നുമായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (51 പന്തിൽ 100) മുന്നിൽ നിന്നു നയിച്ചതോടെയാണ് പാക്കിസ്ഥാനെ ഇംഗ്ലണ്ട് വീഴ്ത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ, ഓപ്പണർ സാഹിബ്സാദാ ഫർഹാന്റെ (45 പന്തിൽ 63) അർധ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ, ബ്രൂക്കിന്റെ കരുത്തിൽ തിരിച്ചടിച്ച ഇംഗ്ലണ്ട്, 5 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 164. ഇംഗ്ലണ്ട് 19.1 ഓവറിൽ 8ന് 166.

165 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫി‍ൽ സോൾട്ടിനെ (0) നഷ്ടമായി. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. തന്റെ അടുത്ത 2 ഓവറുകളിൽ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ ഷഹീൻ, ഇംഗ്ലണ്ടിനെ 3ന് 35 എന്ന നിലയിലെത്തിച്ചു. അതോടെ പാക്കിസ്ഥാൻ അനായാസ ജയം നേടുമെന്നു തോന്നിച്ചെങ്കിലും ബ്രൂക്കിന്റെ പ്രത്യാക്രമണം അവരുടെ താളം തെറ്റിച്ചു. ക്യാപ്റ്റന്റെ സെഞ്ചുറിയിൽ ഇം​ഗ്ലണ്ട് ആദ്യ സെമി ഫൈനലിസ്റ്റുകളായി.

ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്… ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം… ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത്, നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ, ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ?..’ സന്ദീപ് വാര്യർ

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026