BREAKING NEWS

ഈ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ തിരിച്ചടിക്കും!! വീണ ജോർജിന്റെ ആക്രമണ കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം, ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം- ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് രമേശ് ചെന്നിത്തല. കൂടാതെ തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തിരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണ് നടക്കുന്നത്.

മാത്രമല്ല കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരുക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു കണ്ണൂരിൽ നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാൻ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക.

സർക്കാരിന്റെ നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണു ഈ ആക്രമണ കഥ. ഇതിന്റെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും. അക്രമം നോക്കിക്കൊണ്ട് നിൽക്കുന്ന പോലീസും ഇതിനു മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല. ഈ നാടകത്തെ മറയാക്കി കൊണ്ട് കണ്ണൂർ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പാക്കിസ്ഥാൻ ഇം​ഗ്ലണ്ടിനോ‌ട് തോറ്റതിന് ക്യാപ്റ്റന്റെ ഭാര്യയ്ക്കും മകനുമെതിരെ ആരാധകരുടെ പൊങ്കാല!! ‘എന്നെയും നിഷ്കളങ്കനായ എന്റെ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്ഥാൻ ആരാധകരെ’… സമൂഹമാധ്യമങ്ങളിലൂടെ ശപിച്ച് സൽമാൻ അലി ആഗയുടെ ഭാര്യ… പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026