BREAKING NEWS

ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്… ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം… ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത്, നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ, ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ?..’ സന്ദീപ് വാര്യർ

· · 1 min read
Share: Copied!

കൊച്ചി: കെസ് യു ആക്രമിച്ചെന്ന തരത്തിലുള്ള സിപിഎമ്മിന്റെ പ്രസ്താവനകളിലൂടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റേത് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള ശ്രമമെന്ന് നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കണ്ണൂരിൽ കെഎസ്‌യു നടത്തിയ സമരത്തിൽ പ്രതിഷേധക്കാർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. മറിച്ച് കെഎസ്‌യു പ്രവർത്തകർക്ക് നേർക്ക് മന്ത്രി തട്ടികയറുന്നതാണ് ദൃശ്യങ്ങളിലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം. ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക് എന്നും സന്ദീപ് വാര്യർ പരിഹസിച്ചു. പിന്നാലെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത് . നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിലായിയെന്നും സന്ദീപ് പരിഹസിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

‘സമരത്തിന്റെ ദൃശ്യങ്ങളിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല. മന്ത്രി കെഎസ്യു പ്രവർത്തകരുടെ നേർക്ക് തട്ടിക്കയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഉണ്ട്. മാധ്യമങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും ഇടയിലാണ് ജനാധിപത്യപരമായ സമരം നടന്നത്. പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം . ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്..’

പിന്നാലെ രണ്ടാമത്തെ പോസ്റ്റുമെത്തി

‘ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത് . നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ. എന്നാലും എൻ്റെ മന്ത്രി, ഇത്രയും ക്യാമറകൾക്കും പോലീസിനും നടുവിൽ നിങ്ങളെ ആക്രമിക്കാൻ നാല് പിള്ളേർക്ക് കഴിഞ്ഞല്ലോ… ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ? 🤣🤣’

അതേസമയം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെഎസ് യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റത്. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി. മന്ത്രിക്കെതിരായ കെഎസ്‌യു ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമാണെന്നും അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വീണ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026