BREAKING NEWS

മന്ത്രി വീണ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം

· · 1 min read
Share: Copied!

കണ്ണൂർ: പ്രതിഷേധ പ്രകടനത്തിനിടെ കണ്ണൂർ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധ പ്രകടനവുമായി സിപിഎം. മന്ത്രിയെ നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ചു. പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് ലീഗ് നേതാവിന് മർദ്ദനമേറ്റു.

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാൽ മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്‌യു വാദം. പ്രാഥമീക അന്വേഷണത്തിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്തേയ്ക്ക് എത്തിയിട്ടില്ലയെന്നാണ് വ്യക്തമായതെന്നും മന്ത്രിയാണ് കെ. എസ്.യുക്കാർക്കുനേരെ ആക്രോശിച്ച് ചെന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്കേറ്റ സംഭവം: മുഖ്യമന്ത്രി ആശുപത്രിയിലെത്തി; സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനമേകി സിപിഎം

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026