ആലപ്പുഴ: നാല് വയസുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് 110 വർഷം തടവ് ശിക്ഷ വിധിച്ചു. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കൂടാതെ ആറ് ലക്ഷം രൂപ പിഴയും ഇയാൾക്ക് കോടതി വിധിച്ചു.
2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറംലോകമറിഞ്ഞത്. പീഡന വിവരം പുറത്ത് അറിയാതിരിക്കാൻ കുട്ടിയെ 62 കാരനായ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് സംശയം തോന്നിയ കുട്ടിയുടെ അമ്മൂമ്മ പോലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവം മറച്ച് വച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ കേസിൽ വിചാരണ നടക്കുകയാണ്.