BREAKING NEWS

ഇനി ചുവടുമാറ്റം വെള്ളിയിലേക്ക്… ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണ്ണത്തിന്റെ കുതിപ്പ്, പവന് 66,480 രൂപ

· · 1 min read
Share: Copied!

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണ്ണത്തിന്റെ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില പുതിയ ഉയരം കുറിച്ചു. ​ഗ്രാമിന് 20 രൂപ കൂടി 8310 രൂപയും പവന് 160 രൂപ കൂടി 66,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 2,960 രൂപയാണ് കൂടിയത്. മാർച്ച് മൂന്നിന് 63,520 രൂപയായിരുന്നു സ്വർണ വില.

18 കാരറ്റ് സ്വർണം ​ഗ്രാമിന് 6825 രൂപയും വെള്ളി ​ഗ്രാമിന് 112 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മധ്യേഷ്യയിലെ സംഘർഷം രൂക്ഷമായതും ട്രംപിന്റെ താരിഫ് നയവുമാണ് സ്വർണവിലയിലെ കുതിപ്പിന് പിന്നിൽ. ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതും സ്വർണം നേട്ടമാക്കി. അതേസമയം യുഎസ് ഫെഡിന്റെ ധനനയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. ട്രംപിന്റെ നയങ്ങൾ വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ സമീപകാലയളവിൽ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും….സമൂഹമാധ്യമ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ, നിരോധിത ഉള്ളടക്കങ്ങൾ പങ്കുവച്ചാൽ തടവും 10 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും

അതേസമയം സ്വർണത്തിന് വില പിടിച്ചുനിർത്താൻ സാധിക്കാതെ വന്നതോടെ വിവാഹ പാർട്ടിക്കാർ അടക്കം വെള്ളിയിലേക്കു ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്വർണവ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിക്ക് 40% വില കൂടിയെങ്കിലും സ്വർണ വിലയെ അപേക്ഷിച്ച് വെള്ളിയാഭരണങ്ങൾ തന്നെയാണ് മെച്ചം. ഇതോടെ സ്വർണം പൂശിയ വെള്ളി ആഭരണങ്ങൾക്കും ആവശ്യക്കാരേറി. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളി ആഭരണ വിൽപനയിൽ 40% വരെ വർധന ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു.

കേരളത്തെ ആഗോള ഇസ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കർമ്മ പദ്ധതിയുമായി കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF)

കൂടാതെ ഹോൾമാർക്കിങ് ഉള്ളതിനാൽ സ്വർണക്കടകൾ സ്വർണം പോലെ വെള്ളിയും തിരിച്ചെടുക്കും. 500 രൂപയുടെ വെള്ളി കമ്മലോ മറ്റോ സ്വർണം പൂശിയതാണെങ്കിൽ വില 2000–3000 വരെ എത്തുമെങ്കിലും സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ബഡ്ജറ്റ് ഫ്രെണ്ട്ലിയാണ് എന്നതിനാൽ ആവശ്യക്കാരേറുന്നു.

 

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026