ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288
അശ്വതി: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് പുതിയ വ്യാപാര ബന്ധങ്ങള്‍ക്കു തുടക്കമിടും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും.
ഭരണി: കൂടിയാലോചനകളിലൂടെ അഭിപ്രായ രൂപീകരണം നടത്തും, പ്രണയകാര്യങ്ങളില്‍ അനുകൂല നിലപാടുകളുണ്ടാകാം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുന്ന ദിനം.
കാര്‍ത്തിക:ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വ്യാപാര ബന്ധങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
രോഹിണി: പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ദൂരയാത്രകള് നടത്തേണ്ടതായി വരും.
മകയിര്യം: അനാരോഗ്യം, സാമ്പത്തിക പ്രയാസം, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, അലസതയുണ്ടാകും.
തിരുവാതിര: മാനസിക സമ്മര്‍ദം വര്‍ധിക്കും, അനാവശ്യ ആശങ്കകളെ അകറ്റണം, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.
പുണര്‍തം: വിശേഷപ്പെട്ട സമ്മാനങ്ങള്‍ വേണ്ടപ്പെട്ടവരില്‍നിന്ന് ലഭിക്കും, വാക്കുകള്‍ കൂടുതല്‍ ശ്രദ്ധേയമാകും, രോഗഭീതിയുണ്ടാകും.
പൂയം: ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക നേട്ടം, ബന്ധുജനങ്ങളില്‍നിന്നു സഹായം, യാത്രകളില്‍ വിജയം.
ആയില്യം: ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, സുഹൃത്തുക്കളെ സഹായിക്കും, പിതാവിന്റെ വ്യാപാരകാര്യങ്ങളില്‍ നേതൃത്വം വഹിക്കും.
മകം: ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കും, ഗാര്‍ഹിക വസ്തുക്കള്‍ വാങ്ങിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
പൂരം: കുടുംബത്തില്‍ സൗഹൃദാന്തരീക്ഷം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിച്ചുവേണം, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും.
ഉത്രം: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാകും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാകും.
അത്തം:സന്താനങ്ങളെ ചൊല്ലി അനാവശ്യമായ ആശങ്ക, ബുദ്ധിപരമായ കാര്യങ്ങളില്‍ മികവ് പ്രകടിപ്പിക്കും, ബന്ധുജനങ്ങളുമായി അനാവശ്യ കലഹം.
ചിത്തിര: സഹോദരങ്ങളില്‍നിന്ന് സഹായം ഉണ്ടാകും, ഏതുകാര്യവും ധൈര്യത്തോടെ ചെയ്തുതീര്‍ക്കും, വായ്പകള്‍ ലഭിക്കും.
ചോതി:തൊഴില്‍മേഖലയില്‍ ഉന്നതിയുണ്ടാകും, സജ്ജനങ്ങളുമായി സമ്പര്‍ക്കം, മനസിന് നവോന്മേഷം ലഭിക്കും.
വിശാഖം: വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി, ദൂരയാത്ര, സാമ്പത്തിക ചെലവുകള്‍ അപ്രതീക്ഷിതമായി വന്നുചേരും.
അനിഴം: മനസിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ സംഭവിക്കും, സഹായികള്‍ വന്നുചേരും, സന്താനങ്ങള്‍ മുഖേന ഗുണാനുഭവം.
തൃക്കേട്ട: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ബന്ധുജനങ്ങളുടെ പിന്തുണ, തൊഴില്‍സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം എന്നിവയുണ്ടാകും.
മൂലം: വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, സഹായം ചെയ്തവരില്‍നിന്ന് വിപരീത ഫലങ്ങളുണ്ടാകും, സാമ്പത്തിക സ്ഥിതി മോശമാകാം.
പൂരാടം: ഗൃഹാന്തരീക്ഷം കലുഷിതമാകാതെ ശ്രദ്ധിക്കണം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, സാംസ്കാരിക രംഗത്ത് ഇടപെടല്‍ നടത്തും.
ഉത്രാടം: സാമ്പത്തിക നേട്ടം, ബന്ധുജനങ്ങളില്‍നിന്ന് സഹായം, വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.
തിരുവോണം: സന്തോഷാനുഭവങ്ങളുണ്ടാകും, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, സമൂഹത്തില്‍ ആദരവും അംഗീകാരവും ഉണ്ടാകും.
അവിട്ടം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക സ്ഥിതി ശോഭനമാകും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം
ചതയം: മാനസിക പിരിമുറുക്കം അനുഭവപ്പെടും, സാമ്പത്തികമായി ജാഗ്രത പുലര്‍ത്തണം, വൈജ്ഞാനിക രംഗത്ത് നേട്ടങ്ങള്‍ പ്രകടമാകും.
പുരുരുട്ടാതി: സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടായേക്കാം, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങള്‍, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവം.
ഉത്രട്ടാതി: സാഹസിക കാര്യങ്ങളില്‍നിന്ന് പിന്മാറണം, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, തൊഴില്‍രംഗത്ത് മാറ്റങ്ങളുണ്ടാകും.
രേവതി: ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം, തൊഴില്‍മേഖലയില്‍ ഉത്തരവാദിത്വം വര്‍ധിക്കും, സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.