2025 ജനുവരി 24 വെള്ളിയാഴ്ച നിങ്ങളുടെ ദിവസഫലം അറിയാം…
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305,
വാട്ട്സാപ്പ്- 8075211288
അശ്വതി: ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വരും, തൊഴിലിടങ്ങളില്‍ അസ്വസ്ഥതകളുണ്ടാകാതെ ശ്രദ്ധിക്കണം.
ഭരണി: ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ അധ്വാനം വേണ്ടിവരും, ഗൃഹാന്തരീക്ഷം പൊതുവേ സുഖപ്രദമാകുകയില്ല, ദൂരയാത്രകള്‍ വേണ്ടിവരും.
കാര്‍ത്തിക:ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നടപ്പാക്കാന്‍ സാധിക്കും, അമിത ആത്മവിശ്വാസം വിനയാകാതെ ശ്രദ്ധിക്കണം.
രോഹിണി: മധുരമായി സംസാരിക്കും, കാര്യസാധ്യം ഉണ്ടാകും, സാമ്പത്തികമായി അച്ചടക്കം പാലിക്കാന്‍ ശ്രമിക്കണം.
മകയിര്യം: സാഹചര്യങ്ങളെ വിലയിരുത്തി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും, ജീവിതപങ്കാളിയുടെ പിന്തുണ ആത്മവിശ്വാസം വര്‍ധിപ്പിക്കും, സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും.
തിരുവാതിര: ശത്രുക്കള്‍ക്ക് നാശമുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ ഉണര്‍വുണ്ടാകും, ക്ഷേത്രോത്സവങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കും.
പുണര്‍തം: തൊഴില്‍പരമായി സമ്മര്‍ദം വര്‍ധിക്കും, ഗൃഹാന്തരീക്ഷം പൊതുവേ സുഖപ്രദമാകും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും.
പൂയം: വ്യക്തതയില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാന്‍ നില്‍ക്കരുത്, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, തെളിമയാര്‍ന്ന പ്രവര്‍ത്തനശൈലി അംഗീകാരം നേടും.
ആയില്യം: സഹോദരങ്ങള്‍ നിമിത്തം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, പൂര്‍വിക സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യതയിലെത്തും, സാമ്പത്തിക നേട്ടമുണ്ടാകും.
മകം: ആരോഗ്യക്കാര്യങ്ങളില്‍ അല്പം ശ്രദ്ധവേണം, വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടതായി വരും, പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും.
പൂരം: സഹായിച്ചവരില്‍നിന്നും വിപരീതാനുഭവങ്ങള്‍ വന്നുചേരാം, എടുത്തുച്ചാടി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ വന്നുചേരും.
ഉത്രം: ഏറ്റെടുത്ത കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ലക്ഷ്യബോധം കൈവരും
അത്തം: ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിവയ്ക്കും, ചിട്ടി, ലോണ്‍ എന്നിവ ലഭ്യമാകും, സഹോദരങ്ങളുടെ സഹായം ഉണ്ടാകും.
ചിത്തിര: നൂതന സാങ്കേതിക കാര്യങ്ങളില്‍ തിളങ്ങാനാകും, സാമ്പത്തിക അസമത്വത്തിനു മാറ്റമുണ്ടാകും, എതിര്‍പ്പുകളെ വകവയ്ക്കാതെ പ്രവര്‍ത്തിക്കും.
ചോതി: വാക് തര്‍ക്കങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണം, സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാന്‍ ഉചിതമായ മാര്‍ഗം കണ്ടെത്തും, അനാവശ്യ ആശങ്ക ഒഴിവാക്കുക.
വിശാഖം: പ്രായോഗികമായി കാര്യങ്ങളെ സമീപിക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, എല്ലാരംഗത്തും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും.
അനിഴം: സന്തോഷാനുഭവങ്ങളുണ്ടാകും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, അശ്രാന്ത പരിശ്രമത്താല്‍ വിദേശയാത്ര സ്വപ്‌നം നിറവേറും.
തൃക്കേട്ട: ഗുണപരമായ മാറ്റങ്ങളുണ്ടാകും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, ജീവിതപങ്കാളിയുടെ പക്വതാപരമായ സമീപനം ആശ്വാസമേകും.
മൂലം: മാനസിക സമ്മര്‍ദം വര്‍ധിക്കും, ഓര്‍മയില്‍നിന്നും പല കാര്യങ്ങളും വിട്ടുപോയെന്നു വരാം, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകളുണ്ടാകും.
പൂരാടം: ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, സഹോദരിമാര്‍ മുഖേന നേട്ടങ്ങളുണ്ടാകും, നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കേണ്ടതായി വരും.
ഉത്രാടം: വാഹനം മാറ്റി വാങ്ങുന്നതിനു തീരുമാനിക്കും, പ്രധാനതീരുമാനങ്ങളെടുക്കേണ്ടതില്‍ ആശയക്കുഴപ്പമുണ്ടാകും, ആരോഗ്യസംരക്ഷണത്തിനു മുന്‍തൂക്കം നല്‍കും.
തിരുവോണം: സഹോദരന്മാരുടെ സഹായം ലഭിക്കും, മാനസികമായി അടുപ്പമുള്ളവരുടെ പിന്തുണയുണ്ടാകും, മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടുനില്‍ക്കും.
അവിട്ടം:തൊഴില്‍പരമായി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും, പുതിയ പ്രൊജക്ടുകള്‍ക്ക് അംഗീകാരം.
ചതയം: സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ആശയങ്ങളില്‍ വിവാദമുണ്ടാകാതെ ശ്രദ്ധിക്കണം, പ്രണയകാര്യങ്ങളില്‍ നിലപാടുകളുണ്ടാകില്ല, സഹോദരഗുണമുണ്ടാകും.
പുരുരുട്ടാതി: ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, ഉദരവൈഷമ്യമുണ്ടാകാം, സഹപ്രവര്‍ത്തകരുടെ സഹകരണം വര്‍ധിക്കും.
ഉത്രട്ടാതി: നയപരമായി കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാനാകും, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ധനപരമായി ക്ലേശങ്ങളുണ്ടാകും.
രേവതി: സുഹൃത്തുക്കളുടെ ഉറച്ച പിന്തുണയാല്‍ ആത്മവിശ്വാസം വര്‍ധിക്കും, കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും, ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും.