മുംബൈ: തന്നെ ഓട്ടോറിക്ഷാ ഡ്രൈവർ ബലാത്സംഗം ചെയ്തതറിഞ്ഞാൽ മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയത്താൽ ഇരുപതുകാരി സ്വകാര്യ ഭാഗങ്ങളിൽ സർജിക്കൽ ബ്ലേഡും കല്ലുകളും തിരുകിക്കയറ്റി. വേദന സഹിക്കാതായപ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസിനോടു സഹായം തേടി.
പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് രാജ് രത്തൻ എന്ന ഓട്ടോ ഡ്രൈവറെന്ന് പോലീസ് കണ്ടെത്തി. ബലാത്സംഗ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പെൺകുട്ടിയുടെ മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഈയാഴ്ച ആദ്യമായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസോപാര നിവാസിയായ പെൺകുട്ടി ഗോരേഗാവിലെ റാംമന്ദിർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയത്.
അന്നു രാവിലെ മുംബൈയിലേക്ക് ട്രെയിനിലെത്തിയ തന്നെ ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട്, അർനാല ബീച്ചിലേക്കു ഓട്ടോ ഡ്രൈവർക്കൊപ്പം പോയിരുന്നുവെന്നും കയ്യിൽ തിരിച്ചറിയൽ രേഖയില്ലാത്തതിനാൽ ഗസ്റ്റ് ഹൗസിൽ മുറി കിട്ടിയില്ലെന്നും ഇരുവരും ബീച്ചിൽ ചെലവഴിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഇവിടെവച്ച് ഡ്രൈവർ ബലാത്സംഗത്തിനിരയാക്കിയെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി.
ഇന്ത്യ അനധികൃത കുടിയേറ്റത്തിനെതിര്, പൗരത്വ രേഖകൾ നൽകിയാൽ യുഎസിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി മാതാപിതാക്കൾ വഴക്കുപറയുമെന്ന പേടിയിൽ, സർജിക്കൽ ബ്ലേഡ് വാങ്ങി സ്വകാര്യ ഭാഗങ്ങളിൽ കല്ലുകൾക്കൊപ്പം തിരുകിക്കയറ്റുകയായിരുന്നുവെന്നാണ് പെൺകുട്ടി പറയുന്നത്. വേദന സഹിക്കാതായപ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പോലീസിനോടു സഹായം തേടിയത്. ശസ്ത്രക്രിയയിലൂടെയാണു പിന്നീട് ഇവ പുറത്തെടുത്തത്. അനാഥയാണെന്നാണ് മൊഴി നൽകിയെങ്കിലും പിന്നീട് പിതാവ് എത്തിയപ്പോഴാണ് പോലീസിന് കാര്യങ്ങൾ വ്യക്തമായത്. 2023ൽ രണ്ടു വ്യക്തികൾക്കെതിരെ പെൺകുട്ടി ബലാത്സംഗ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് പോലീസിനോടു പറഞ്ഞു.