CRIME

ബലാത്സം​ഗം ചെയ്യപ്പെട്ടതറിഞ്ഞാൽ ശിക്ഷിക്കുമെന്ന പേടി… സ്വയം സ്വകാര്യ ഭാ​ഗത്ത് സർജിക്കൽ ബ്ലേഡും കല്ലും തിരുകികയറ്റി… വേദന സഹിക്കാതായപ്പോൾ പോലീസ് സഹായം തേടി… പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യം, പെൺകുട്ടി മുൻപും സമാന രീതിയിൽ പരാതി കൊടുത്തിരുന്നതായി പിതാവ്

· · 1 min read
Share: Copied!

മുംബൈ: തന്നെ ഓട്ടോറിക്ഷാ ഡ്രൈവർ ബലാത്സംഗം ചെയ്തതറിഞ്ഞാൽ മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയത്താൽ ഇരുപതുകാരി സ്വകാര്യ ഭാഗങ്ങളിൽ സർജിക്കൽ ബ്ലേഡും കല്ലുകളും തിരുകിക്കയറ്റി. വേദന സഹിക്കാതായപ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസിനോടു സഹായം തേടി.

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത് രാജ് രത്തൻ എന്ന ഓട്ടോ ഡ്രൈവറെന്ന് പോലീസ് കണ്ടെത്തി. ബലാത്സംഗ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പെൺകുട്ടിയുടെ മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഈയാഴ്ച ആദ്യമായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസോപാര നിവാസിയായ പെൺകുട്ടി ഗോരേഗാവിലെ റാംമന്ദിർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയത്.

അന്നു രാവിലെ മുംബൈയിലേക്ക് ട്രെയിനിലെത്തിയ തന്നെ ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട്, അർനാല ബീച്ചിലേക്കു ഓട്ടോ ഡ്രൈവർക്കൊപ്പം പോയിരുന്നുവെന്നും കയ്യിൽ തിരിച്ചറിയൽ രേഖയില്ലാത്തതിനാൽ ഗസ്റ്റ് ഹൗസിൽ മുറി കിട്ടിയില്ലെന്നും ഇരുവരും ബീച്ചിൽ ചെലവഴിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഇവിടെവച്ച് ഡ്രൈവർ ബലാത്സംഗത്തിനിരയാക്കിയെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി.
ഇന്ത്യ അനധികൃത കുടിയേറ്റത്തിനെതിര്, പൗരത്വ രേഖകൾ നൽകിയാൽ യുഎസിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇരകൾ റെഡി, ഇനി വില്ലൻ ഇങ്ങോട്ടെത്തിയാൽമതി… നരഭോജി കടുവയെ പിടികൂടാൻ പത്തിന കർമപദ്ധതികൾ, ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിൽ, ദൗത്യസംഘത്തിൽ മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളും, ഡിഎഫ്ഒ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ജനുവരി 27 നിരോധനാജ്ഞ

അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി മാതാപിതാക്കൾ വഴക്കുപറയുമെന്ന പേടിയിൽ, സർജിക്കൽ ബ്ലേഡ് വാങ്ങി സ്വകാര്യ ഭാഗങ്ങളിൽ കല്ലുകൾക്കൊപ്പം തിരുകിക്കയറ്റുകയായിരുന്നുവെന്നാണ് പെൺകുട്ടി പറയുന്നത്. വേദന സഹിക്കാതായപ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പോലീസിനോടു സഹായം തേടിയത്. ശസ്ത്രക്രിയയിലൂടെയാണു പിന്നീട് ഇവ പുറത്തെടുത്തത്. അനാഥയാണെന്നാണ് മൊഴി നൽകിയെങ്കിലും പിന്നീട് പിതാവ് എത്തിയപ്പോഴാണ് പോലീസിന് കാര്യങ്ങൾ വ്യക്തമായത്. 2023ൽ രണ്ടു വ്യക്തികൾക്കെതിരെ പെൺകുട്ടി ബലാത്സംഗ പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് പോലീസിനോടു പറഞ്ഞു.

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026