LATEST UPDATES

ഇരകൾ റെഡി, ഇനി വില്ലൻ ഇങ്ങോട്ടെത്തിയാൽമതി… നരഭോജി കടുവയെ പിടികൂടാൻ പത്തിന കർമപദ്ധതികൾ, ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിൽ, ദൗത്യസംഘത്തിൽ മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളും, ഡിഎഫ്ഒ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ജനുവരി 27 നിരോധനാജ്ഞ

· · 1 min read
Share: Copied!

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തെ തുടർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കടുവയെ പിടികൂടാനുള്ള നടപടികളുമായി വനംവകുപ്പ് മുന്നോട്ട്. ഇതിന്റെ ഭാ​ഗമായി നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. തെർമൽ ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയും വെള്ളിയാഴ്ച നടത്തിയിരുന്നു. കടുവയെ കൂട്ടിലാക്കുന്ന ദൗത്യത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കടവ് എന്നീ വാർഡുകളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27 വരെയാണ് നിരോധനാജ്ഞ.

നരഭോജിയെ കൂട്ടിലാക്കാൻ പത്തിന പരിപാടികളാണ് സംഘം ആവിഷ്‌കരിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി മേഖലയിൽ 12 ബോർ പമ്പ് ആക്ഷൻ തോക്കുകൾ ഉപയോഗിച്ച് വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്. തലപ്പുഴ, വരയാൽ മേഖലയിലെ ഉദ്യോഗസ്ഥർക്കൊപ്പം പുൽപ്പള്ളിയിലേയും ചെതലയിലേയും സംഘം ചേരും.
ദൗത്യത്തിന്റെ ഭാഗമായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാമ്പിലേക്ക് സുൽത്താൻ ബത്തേരിയിൽ നിന്നുള്ള ആർആർടി സംഘമെത്തും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറ ട്രാപ്പുകളും പഞ്ചാരക്കൊല്ലിയിൽ വിന്യസിക്കും. മാർട്ടിൻ ലോവലാണ് ദൗത്യത്തിന്റെ കമാൻഡർ, കെഎസ് ദീപ മേൽനോട്ടം വഹിക്കും. കടുവയെ ആകർഷിക്കാൻ ജീവനുള്ള ഇരകളെ ബന്ധിച്ച കൂടുകൾ പഞ്ചാരക്കൊല്ലിയിൽ സ്ഥാപിക്കും, ദൗത്യത്തിന്റെ നടത്തിപ്പിന് നിരോധനാജ്ഞ പ്രഖ്യാപിക്കും, മുത്തങ്ങ ക്യാമ്പിലെ കുങ്കി ആനകളെ ദൗത്യത്തിനായി രംഗത്തിറക്കും തുടങ്ങിയ പരിപാടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
കടുവ കൊന്നു തിന്നത് മിന്നു മണിയുടെ ബന്ധുവിനെ…!! വളരെ ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം…. കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ട് താരം

നാട്ടുകാർ ഇളകി, മന്ത്രി തടിയൂരി…!!! കടുവ യുവതിയെ കൊന്നു തല തിന്നതിൽ കനത്ത പ്രതിഷേധവുമായി നാട്ടുകാർ… ഇരയെ കൊന്നു പാതി ഭക്ഷിച്ചാൽ വീണ്ടും ബാക്കി ഭാഗം കഴിക്കാൻ കടുവ വരും…!!!

കടുവ രാധയെ ആക്രമിച്ചത് പതിയിരുന്ന്, തലഭാ​ഗം പാതി ഭക്ഷിച്ച നിലയിൽ, മൃതദേഹം നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി, നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്, സ്ഥലത്ത് സംഘർഷാവസ്ഥ

അതേസമയം കടുവയുടെ ആക്രമണത്തിന് പിന്നാലെ മാനന്തവാടിയിലെ ഡിഎഫ്ഒ ഓഫിസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് നടത്തിയ മാർച്ച് അക്രമാസക്തമായി. മാനന്തവാടി നഗരസഭയിൽ യുഡിഎഫ് ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു.

കടുവ കടിച്ച് കൊന്ന രാധയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. രാധയുടെ കുടുംബത്തിന് പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. അഞ്ച് ലക്ഷം രൂപ വെള്ളിയാഴ്ചതന്നെ കൈമാറുമെന്നും മന്ത്രി ഒആർ കേളു അറിയിച്ചിരുന്നു.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026